ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F11 ഇനത്തിൽ വെങ്കല മെഡൽ നേടിയ പ്രവീൺ ശർമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ നേട്ടം അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും തയ്യാറെടുപ്പിന്റെയും അർപ്പണബോധത്തിന്റെയും പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, വരാനിരിക്കുന്ന മത്സരങ്ങൾക്കും അദ്ദേഹത്തിന് ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ ഇപ്രകാരം കുറിച്ചു:
“പുരുഷന്മാരുടെ ഷോട്ട്പുട്ട് F11 ഇനത്തിൽ വെങ്കല മെഡൽ നേടിയ പ്രവീൺ ശർമയ്ക്ക് അഭിനന്ദനങ്ങൾ.
ഈ നേട്ടം അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും തയ്യാറെടുപ്പിന്റെയും അർപ്പണബോധത്തിന്റെയും പ്രതിഫലനമാണ്. വരാനിരിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ ആശംസകൾ.
— പ്രധാനമന്ത്രി നരേന്ദ്രമോദി”
-NK-