Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോലീസ് സ്മൃതി ദിനത്തിൽ ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥരോടും അഗാധമായ നന്ദി രേഖപ്പെടുത്തി. ക്രമസമാധാനം പരിപാലിക്കുന്നതിലും, കുറ്റകൃത്യങ്ങൾ തടയുന്നതിലും, അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതിലും, ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച ശ്രീ മോദി, അവരുടെ ധൈര്യവും അചഞ്ചലമായ സമർപ്പണവും പരമോന്നത ത്യാഗവും രാജ്യത്തിന്റെ ഓർമകളിൽ എന്നെന്നും പതിഞ്ഞുനിൽക്കുമെന്ന് വ്യക്തമാക്കി.

എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചത്:

“പോലീസ് സ്മൃതിദിനം നമ്മുടെ പോലീസ് ഉദ്യോഗസ്ഥരോട് അഗാധമായ നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽപ്പോലും അവർ അസാധാരണമായ പ്രതിബദ്ധതയോടെ സേവനമനുഷ്ഠിക്കുന്നു. നിയമവാഴ്ച പരിപാലിക്കുന്നത് മുതൽ കുറ്റകൃത്യങ്ങൾ തടയുന്നതും, അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതും വരെയുള്ള അവരുടെ സംഭാവനകൾ അമൂല്യമാണ്.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് ഞങ്ങൾ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അവരുടെ ധൈര്യവും അചഞ്ചലമായ സമർപ്പണവും പരമോന്നത ത്യാഗവും നമ്മുടെ രാജ്യത്തിന്റെ ഓർമകളിൽ എന്നെന്നും പതിഞ്ഞുനിൽക്കും.”

***

NK