ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F51/52/53 ഇനത്തിൽ റെക്കോർഡ് പ്രകടനത്തോടെ സ്വർണ്ണ മെഡൽ നേടിയ പ്രണവ് സൂർമ്മയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
പുതിയ ഏഷ്യൻ റെക്കോർഡ് നേട്ടം ഈ അഭിമാനകരമായ മെഡലിനെയും വിജയത്തെയും കൂടുതൽ സവിശേഷമാക്കുന്നുവെന്ന് നിരീക്ഷിച്ച ശ്രീ മോദി, പ്രണവിന്റെ കരുത്തും നിശ്ചയദാർഢ്യവും മത്സര വീര്യവും പ്രചോദനമാണെന്ന് പ്രസ്താവിക്കുകയും ഈ ചരിത്ര നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ -ൽ കുറിച്ചു :
“അഭിമാനകരമായ ഒരു മെഡലും ഏഷ്യൻ ഗെയിംസ് റെക്കോർഡും!
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F51/52/53 ഇനത്തിൽ റെക്കോർഡ് പ്രകടനത്തോടെ സ്വർണ്ണം നേടി പ്രണവ് സൂർമ്മ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നു. പുതിയ ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ചത് ഈ വിജയത്തെ കൂടുതൽ സവിശേഷമാക്കുന്നു. പ്രണവിന്റെ കരുത്തും നിശ്ചയദാർഢ്യവും മത്സര വീര്യവും ഒരു പ്രചോദനമാണ്. ഈ ചരിത്ര നേട്ടത്തിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി @narendramodi”
A prestigious Medal and Asian Games Record!
Pranav Soorma has given an exceptional performance at the Asian Para Games 2026, winning Gold in the Men’s Discus Throw F51/52/53 event with a record-breaking throw. Setting a new Asian Record makes this triumph even more extraordinary. Pranav’s strength, determination and competitive spirit are an inspiration. Congratulations to him on this historic accomplishment: PM @narendramodi
— PMO India (@PMOIndia) October 20, 2026
***
NK
A prestigious Medal and Asian Games Record! Pranav Soorma has given an exceptional performance at the Asian Para Games 2026, winning Gold in the Men's Discus Throw F51/52/53 event with a record-breaking throw. Setting a new Asian Record makes this triumph even more extraordinary. Pranav's strength, determination and competitive spirit are an inspiration. Congratulations to him on this historic accomplishment: PM @narendramodi
— PMO India (@PMOIndia) October 20, 2026