Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാങ്കേതികവിദ്യയും ഗവേഷണവും കൃഷിമേഖലയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ അവ വഹിക്കുന്ന പങ്കിനെ കുറിച്ചും കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യൻ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിലും  കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും  സാങ്കേതികവിദ്യയും ഗവേഷണവും  പ്രധാന പങ്കുവഹിക്കുന്നതായി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ലേഖനത്തിൽ കുറിക്കുന്നു. മൂല്യവർദ്ധിത വിളകൾക്ക് കൂടുതൽ പ്രാധാന്യം നൽകൽ, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന കൃഷിരീതികൾ, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, കർഷകർക്ക് മികച്ച വിപണി ലഭ്യത ഉറപ്പാക്കൽ എന്നിവയ്ക്കൊപ്പം പോഷകാഹാര സുരക്ഷയുടെ പ്രാധാന്യവും ലേഖനം എടുത്തുപറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ -ൽ കുറിച്ചു :

“ഇന്ത്യൻ കാർഷിക മേഖലയെ പരിവർത്തനം ചെയ്യുന്നതിലും  കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും  സാങ്കേതികവിദ്യയും ഗവേഷണവും പ്രധാന പങ്കുവഹിക്കുന്നതായി  കേന്ദ്രമന്ത്രി ശ്രീ @ChouhanShivraj കുറിക്കുന്നു.

മൂല്യവർദ്ധിത വിളകൾക്ക് കൂടുതൽ പ്രാധാന്യം നൽകൽ, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന കൃഷിരീതികൾ, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, കർഷകർക്ക് മികച്ച വിപണി ലഭ്യത ഉറപ്പാക്കൽ എന്നിവയ്ക്കൊപ്പം പോഷകാഹാര സുരക്ഷയുടെ പ്രാധാന്യവും അദ്ദേഹം ലേഖനത്തിൽ എടുത്തുപറയുന്നു.

തീർച്ചയായും വായിക്കുക!”

https://www.hindustantimes.com/opinion/technology-is-central-to-the-agri-transformation-vision-101792523800011.html

***

NK