പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുതായി സ്ഥാപിച്ച ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം ചെയ്തു. മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹത്തോടെ ഭുവനേശ്വർ പുതിയ ഇന്ത്യക്ക് സുപ്രധാനമായ ഒരു സ്ഥാപനം സമ്മാനിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ രണ്ട് സൗകര്യങ്ങളും യാഥാർത്ഥ്യമാക്കുന്നതിൽ പങ്കാളികളായ ആർ.ബി.ഐ.യെയും മറ്റുള്ളവരെയും അദ്ദേഹം അഭിനന്ദിച്ചു. “ഇത് ഒഡീഷയിലെ ജനങ്ങൾക്കും രാജ്യത്തിനും ഏറെ പ്രയോജനപ്പെടും,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
രാജ്യത്തിന്റെ ഭരണപരമായ സമീപനത്തിലുണ്ടായ അടിസ്ഥാനപരമായ മാറ്റമാണ്, ഈ ചടങ്ങ് സൂചിപ്പിക്കുന്നതെന്ന്, ഈ ഉദ്ഘാടനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. സമകാലിക ഭരണ നിർവ്വഹണം എന്നത് വികസനത്തിന് മുൻഗണന നൽകുന്നതിലും അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും അവസാനത്തെ ആളിലേക്കും സേവനങ്ങൾ എത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലുമാണ് അധിഷ്ഠിതമായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യയിൽ ഭരണത്തോടുള്ള സമീപനം എങ്ങനെ മാറിയെന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടി,” പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
സന്തുലിതമായ പ്രാദേശിക വികസനം, പാവപ്പെട്ടവരുടെ അന്തസ്സ് സംരക്ഷിക്കൽ, ഒരു പൗരനും പിന്നിലായിപ്പോകുന്നില്ലെന്ന് ഉറപ്പാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ജനപക്ഷത്തുള്ളതും സജീവവുമായ ഒരു ‘സത് ഭരണ മാതൃക’യിലേക്കുള്ള മാറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. എക്സ്പ്രസ്വേകൾ ഇപ്പോൾ ചെറിയ പട്ടണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ടെന്നും, എയിംസ് പോലുള്ള സ്ഥാപനങ്ങൾ നിരവധി സംസ്ഥാനങ്ങളിലായി വ്യാപിച്ചുവെന്നും, ചെറിയ പട്ടണങ്ങളിൽ മെഡിക്കൽ കോളേജുകൾ തുറക്കുന്നുണ്ടെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഗ്രാമങ്ങളിൽ ഏകദേശം 1.75 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ സ്ഥാപിതമായിട്ടുണ്ടെന്നും വിദൂര പ്രദേശങ്ങളിൽ ഡിജിറ്റൽ കണക്റ്റിവിറ്റി വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “പൗരന്മാരുടെ ജീവിതം എളുപ്പമാക്കുക, അവരുടെ സ്വപ്നങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകുക – ഇതാണ് ഇപ്പോൾ ഭരണനിർവ്വഹണത്തിന്റെ യഥാർത്ഥ ലക്ഷ്യം,” എന്ന് ശ്രീ മോദി വ്യക്തമാക്കി.
1960-കളിലും 1970-കളിലും ദരിദ്രരുടെ ക്ഷേമം മുൻനിർത്തി ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടെങ്കിലും, 2014 വരെ ജനസംഖ്യയുടെ പകുതിയിലധികവും ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അക്കാലത്ത്, ഇടത്തരക്കാർക്ക് ബാങ്ക് വായ്പ എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു; ചെറുകിട കർഷകർക്കും ഭൂമിയില്ലാത്തവർക്കും സ്ത്രീകൾക്കും അത് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിരുന്നു. എന്നാൽ, സാമ്പത്തിക ഉൾപ്പെടുത്തലിന്റെ ഈ ആധുനിക കാലഘട്ടം രാജ്യത്തുടനീളം വലിയ മാറ്റം കൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ” ഇന്ന് ഇന്ത്യയിൽ, ഡിജിറ്റൽ ബാങ്കിംഗ് സംവിധാനത്തിലൂടെ 24 മണിക്കൂറും ലഭ്യമായ ബാങ്കിംഗ് സേവനങ്ങളുമായി എല്ലാവരെയും ബന്ധിപ്പിച്ചിരിക്കുന്നു,” പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു..
“ഇന്ന് ഡിജിറ്റൽ ബാങ്കിംഗിന്റെ ഗുണഭോക്താക്കളായി രാജ്യത്തെ ഓരോ കുടുംബവും മാറിയിരിക്കുന്നു,” എന്ന് ശ്രീ മോദി വ്യക്തമാക്കി. ഇന്ന് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലെ വീഴ്ചകൾ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന ഓരോ രൂപയും മുഴുവനായും ഗുണഭോക്താവിന്റെ അക്കൗണ്ടിൽ എത്തുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. “രാജ്യത്ത് ആകെ ആരംഭിച്ചിട്ടുള്ള ഏകദേശം 60 കോടി ജൻധൻ അക്കൗണ്ടുകൾ വഴിയാണ് ഇത് സാധ്യമായത്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഈടായി നൽകാൻ ആസ്തികളില്ലാത്തവർക്കുപോലും സംരംഭങ്ങൾ ആരംഭിക്കുന്നതിനായി താങ്ങാനാവുന്ന ചെലവിൽ മികച്ച വായ്പകൾ ലഭ്യമാകുന്ന സാഹചര്യം ഇപ്പോൾ നിലവിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ചെറുകിട സംരംഭകർ, പരമ്പരാഗത കരകൗശല തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക പദ്ധതികളിലൂടെ എങ്ങനെ മുന്നേറാൻ കഴിയുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. മുദ്രാ യോജനയിലൂടെ 13 കോടി ആളുകൾ ആദ്യമായി സംരംഭകരായെന്നും, പിഎം സ്വനിധി, പിഎം വിശ്വകർമ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാർക്കും, കരകൗശല തൊഴിലാളികൾക്കും വായ്പകൾ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടി ഗ്രാമീണ വനിതകളെ ഉൾക്കൊള്ളുന്ന സ്വയംസഹായ സംഘങ്ങൾക്ക് ബാങ്കുകൾ വഴി ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക സഹായവും ലഭിച്ചു. “ആദ്യമായാണ് ഇവർക്ക് ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്,” ശ്രീ മോദി നിരീക്ഷിച്ചു.
ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഒരുകാലത്ത് സമ്പന്നരുടെ മാത്രം അവകാശമായിരുന്നുവെന്നും, പിന്നീട് സ്വാഭിമാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും പ്രതീകമായ കോടിക്കണക്കിന് റുപേ കാർഡുകളിലൂടെ അവ ഓരോ പൗരനും പ്രാപ്യമായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പരിവർത്തനത്തിന് നേതൃത്വം നൽകിയ ബാങ്കിംഗ് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്ര ബാങ്ക്, വാണിജ്യ ബാങ്കുകൾ, രാജ്യത്തുടനീളമുള്ള ഓരോ ബാങ്ക് ജീവനക്കാരൻ എന്നിവരുടെ കൂട്ടായ പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. “ഈ നേട്ടത്തിന്റെ പങ്കാളികളാണ് നിങ്ങളെല്ലാവരും,” പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
‘നാഗരിക് ദേവോ ഭവ’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ശാക്തീകരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ശൃംഖലയിലുണ്ടായ അഭൂതപൂർവ്വമായ വിപുലീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. അടൽ പെൻഷൻ യോജനയിൽ ഒഡീഷയിലെ 38 ലക്ഷം പേരോടൊപ്പം രാജ്യത്തെ 9 കോടി പൗരന്മാർ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, പ്രതിവർഷം 20 രൂപ പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് നൽകുന്ന പിഎം സുരക്ഷാ ബീമാ യോജനയും, പ്രതിവർഷം 450 രൂപയിൽ താഴെ നിരക്കിൽ ലൈഫ് കവർ നൽകുന്ന പിഎം ജീവൻ ജ്യോതി യോജനയും ഒരുകാലത്ത് ആഡംബരമായിരുന്ന ഇൻഷുറൻസ് സുരക്ഷ, പാവപ്പെട്ടവർക്കും മധ്യവർഗത്തിനും പ്രാപ്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പദ്ധതികളുടെ പേരിൽ വലിയ പ്രചാരണങ്ങളും വാർത്താ ആഘോഷങ്ങളും നടത്തുന്ന മറ്റ് സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി, പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് 25,000 കോടിയിലധികം രൂപയുടെ സഹായങ്ങൾ നിശബ്ദമായി വിതരണം ചെയ്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “ഇതാണ് സത് ഭരണമെന്നും” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
കഴിഞ്ഞ ദശകം ബാങ്കിംഗ് സേവനങ്ങൾ ലഭിക്കാതിരുന്നവരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, വരാനിരിക്കുന്ന ദശകം ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ പുതിയ ഡാറ്റാ സെന്ററും ശക്തമായ കമ്പ്യൂട്ടിംഗ് സംവിധാനങ്ങളും ഈ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആധുനിക യുദ്ധമുറകൾ സൈബർ ഭീഷണികളിലൂടെ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളെ ലക്ഷ്യമിടുന്നുവെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. സാമ്പത്തികമായി വളർന്നുവരുന്ന ഒരു രാജ്യം അതിന്റെ സാമ്പത്തിക സംവിധാനത്തെ സൈബർ കൊള്ളക്കാരിൽനിന്നും സൈബർ ഭീകരരിൽനിന്നും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കാലഹരണപ്പെട്ട പരിശീലന രീതികൾക്കു പകരം ആധുനിക അടിസ്ഥാനസൗകര്യങ്ങളും വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇവിടെയാണ് ഈ പുതിയ സൈബർ സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്ക് നിർണായകമാകുന്നത്,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
‘വികസിത ഭാരത’ത്തിന്റെ ശക്തമായ വളർച്ചാ എൻജിനായി കിഴക്കൻ ഇന്ത്യയെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഒഡീഷയിലെ നിലവിലെ സർക്കാരിന് കീഴിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലായെന്നും ചൂണ്ടിക്കാട്ടി. ഖനികളിൽ നിന്ന് മൈക്രോചിപ്പുകളിലേക്കുള്ള ഒരു പുതിയ ഭാവി കെട്ടിപ്പടുക്കുന്നതിനായി, സംസ്ഥാനം തങ്ങളുടെ പരമ്പരാഗത ധാതു അധിഷ്ഠിത വ്യവസായങ്ങളെ സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ്, ഡാറ്റാ സെന്ററുകൾ, അത്യാധുനിക കമ്പ്യൂട്ടിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു പുതിയ ആവാസവ്യവസ്ഥയുമായി സംയോജിപ്പിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ പുതിയ മേഖലകൾ ഒഡീഷയിലെ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നും അവരുടെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷവേളയിലെ ഉത്സവ ആശംസകളോടെയും ‘ജയ് ജഗന്നാഥ്’ വിളികളോടെയും പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു.. “നിങ്ങൾ കാണാൻ പോകുന്നത് ഇതാണ് – ഖനികൾ മുതൽ മൈക്രോചിപ്പുകൾ വരെ, ഒഡീഷ ഒരു പുതിയ ഭാവി എഴുതിച്ചേർക്കാൻ പോകുകയാണ്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
A major step towards a more secure financial system. The RBI’s new facilities in Bhubaneswar will strengthen digital infrastructure and cybersecurity capabilities. @RBI https://t.co/ryignasX8k
— Narendra Modi (@narendramodi) October 25, 2026
महाप्रभु के आशीर्वाद से, आज भुवनेश्वर… नए भारत को एक नया संस्थान दे रहा है।
भुवनेश्वर में RBI के Data Centre और Cybersecurity Training Institute… इन दोनों का उद्घाटन एक महत्वपूर्ण अवसर है।
ये ओडिशा और देश के लोगों के बहुत हितकारी होगा: PM @narendramodi
— PMO India (@PMOIndia) October 25, 2026
हम Pro-People, Pro-Active, Good Governance का model लेकर चले।
हमारे लिए विकास का मतलब है… भारत का संतुलित विकास… गांवों को भी अवसर…छोटे शहरों को भी अवसर: PM @narendramodi
— PMO India (@PMOIndia) October 25, 2026
आज भारत में digital banking ने सबको 24 घंटे banking सेवाओं से जोड़ा है: PM @narendramodi
— PMO India (@PMOIndia) October 25, 2026
जिसके पास bank को guarantee देने के लिए कुछ भी नहीं है, वो भी आज bank से सस्ता और सुलभ loan लेकर अपना कोई काम शुरू कर पा रहा है।
छोटे उद्यमी से लेकर पारंपरिक कारीगर तक… रेहड़ी-पटरी वाले से लेकर असंगठित क्षेत्र के श्रमिक तक… पहली बार उन्हें formal banking का फायदा मिला है: PM @narendramodi
— PMO India (@PMOIndia) October 25, 2026
बीता दशक, banking को उन तक लोगों तक पहुंचाने का था… जो इससे वंचित था।
आने वाला दशक… Banking को अधिक efficient, अधिक भरोसेमंद बनाने का है: PM @narendramodi
— PMO India (@PMOIndia) October 25, 2026
आजकल युद्ध केवल हथियारों से नहीं लड़े जाते। किसी देश को कमज़ोर करना है तो उसकी economy पर attack करके भी ये किया जा सकता है।
और जब भारत, आर्थिक रूप से सशक्त हो रहा है तो हमें अपने banking system को भी cyber लुटेरों, cyber आतंकियों से सुरक्षा देनी है: PM @narendramodi
— PMO India (@PMOIndia) October 25, 2026
****
SK