Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരാണസി സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


ഉത്തർപ്രദേശിലെ വാരാണസി സന്ദർശനത്തിനിടെ നടത്തിയ വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. വിസ്മയിപ്പിക്കുന്ന എയർ ഷോ, ആവേശകരമായ റോഡ് ഷോ, ഉൽപ്പാദന മേഖലയിലും വനിതാ ശാക്തീകരണത്തിലും പ്രദേശം കൈവരിക്കുന്ന മുന്നേറ്റങ്ങൾ എന്നിവയ്ക്ക് അദ്ദേഹം പ്രാധാന്യം നൽകി.

എക്‌സിൽ പങ്കുവെച്ച കുറിപ്പുകളിൽ പ്രധാനമന്ത്രി പങ്കുവെച്ചത്:

“വാരാണസി വ്യോമാഭ്യാസ പ്രകടനം… ഗംഭീരം!”

“വാരാണസിയിലെ അരവിന്ദ് ലിമിറ്റഡിന്റെ വസ്ത്രനിർമാണ ശാലയുടെ ഏറ്റവും മികച്ച വശങ്ങളിലൊന്ന്, അത് വനിതാ ശാക്തീകരണത്തിന് നൽകുന്ന പ്രോത്സാഹനമാണ്!”

“കാശിയിൽ റോഡ് ഷോയ്ക്കിടെ സ്വന്തം കുടുംബാംഗങ്ങളിൽനിന്ന് ലഭിച്ച അളവറ്റ സ്നേഹവും അനുഗ്രഹവും ഹൃദയത്തെ വികാരഭരിതമാക്കി.”

“काशी में रोड शो के दौरान अपने परिवारजनों से मिले अपार स्नेह और आशीर्वाद ने भावविभोर कर दिया।”

“വാരാണസിയിൽ നിന്ന് ലോകത്തിലേക്ക്!”

***

SK