Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2014-ൽ 248 കിലോമീറ്ററായിരുന്ന ഇന്ത്യയുടെ മെട്രോ ശൃംഖല ഇന്ന് 1,200 കിലോമീറ്ററോളമായി വികസിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി 


2014-ൽ രാജ്യത്തെ അഞ്ച് നഗരങ്ങളിലായി 248 കിലോമീറ്റർ മാത്രമായിരുന്ന ഇന്ത്യയുടെ മെട്രോ ശൃംഖല, ഇന്ന് 26 നഗരങ്ങളിലായി ഏകദേശം 1,200 കിലോമീറ്ററായി വികസിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു.

ദിവസേന ഒരു കോടിയിലധികം ആളുകളാണ് മെട്രോയിൽ യാത്ര ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മെട്രോ ശൃംഖലയുടെ ഈ വികസനം കാരണം ഗതാഗതക്കുരുക്കിൽപ്പെടാതെ സമയം ലാഭിക്കാനും, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും, മികച്ച തൊഴിൽ ഉൽപ്പാദനക്ഷമതയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നഗരങ്ങളിൽ സർക്കാർ ലക്ഷ്യമിടുന്നത് ഇത്തരം വിപ്ലവകരമായ മാറ്റങ്ങളാണെന്ന് ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കി.

പ്രധാനമന്ത്രി ‘എക്സ് ‘-ൽ കുറിച്ചു :

“ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ…

2014-ന് മുമ്പുണ്ടായിരുന്ന അതേ വേഗതയിലാണ് ഇന്ത്യയുടെ മെട്രോ ശൃംഖല വികസിച്ചിരുന്നതെങ്കിൽ, പൂണെ പോലുള്ള നഗരങ്ങൾക്ക് ഒരു മെട്രോ ലഭ്യമാകാൻ എത്രകാലം കാത്തിരിക്കേണ്ടി വരുമായിരുന്നു?

വർഷങ്ങളല്ല… ചിലപ്പോൾ പതിറ്റാണ്ടുകൾ തന്നെ വേണ്ടിവരുമായിരുന്നു!

അത് ഒട്ടും സ്വീകാര്യമായിരുന്നില്ല.

2014-ൽ 5 നഗരങ്ങളിലായി വെറും 248 കിലോമീറ്റർ മെട്രോ പാത മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്.

ഇന്നത് 26 നഗരങ്ങളിലായി ഏകദേശം 1,200 കിലോമീറ്ററോളമായി വളർന്നിരിക്കുന്നു.

ദിവസവും ഒരു കോടിയിലധികം ആളുകളാണ് ഇന്ന് മെട്രോയിൽ യാത്ര ചെയ്യുന്നത്.

ഈ മാറ്റത്തിന്റെ സ്വാധീനം വെറും കണക്കുകൾക്കും സ്ഥിതിവിവരക്കണക്കുകൾക്കും അപ്പുറത്താണ്.

ഗതാഗതക്കുരുക്കിൽ കുറഞ്ഞ സമയം ചിലവഴിക്കൽ, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കൽ, മികച്ച ഉൽപ്പാദനക്ഷമത, കൂടുതൽ അവസരങ്ങൾ എന്നിവയാണ് ഇതിന്റെ മെച്ചം .

ഇന്ത്യയിലെ നഗരങ്ങൾക്കായി ഞങ്ങൾ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന മാറ്റം ഇതാണ്!”

 

 

*********

NK