Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരോഗമന രാഷ്ട്രത്തിന്റെ ശക്തിയുടെയും കരുത്തിന്റെയും അടിസ്ഥാനം വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


പുരോഗമന രാഷ്ട്രത്തിന്റെ ശക്തിയും കരുത്തും ത്യാ​ഗത്തിലും അനുഷ്ഠാനങ്ങളിലും എല്ലാവരുടെയും ക്ഷേമം ആഗ്രഹിക്കുന്ന മനോഭാവത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്:

“भद्रमिच्छन्त ऋषयः स्वर्विदस्तपो दीक्षामुपनिषेदुरग्रे।

ततो राष्ट्रं बलमोजश्च जातं तदस्मै देवा उपसन्नमन्तु॥”

എല്ലാവരുടെയും ക്ഷേമം ആഗ്രഹിക്കുകയും സ്വർഗത്തെക്കുറിച്ച് അറിവുള്ളവരുമായ ഋഷിമാർ ആദ്യം തപസ്സിലും അനുഷ്ഠാനങ്ങളിലും ഏർപ്പെട്ടു. ആ തപസ്സിലൂടെയും അനുഷ്ഠാനങ്ങളിലൂടെയുമാണ് രാഷ്ട്രവും അതിന്റെ കരുത്തും ശക്തിയും രൂപംകൊണ്ടത്. അത്തരം ഒരു പുരോഗമന രാഷ്ട്രത്തിനും അതിന്റെ ശക്തിക്കും എല്ലാ ദേവന്മാരും ആദരവ് അർപ്പിക്കുന്നു.

***

NK