പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മനിലയിൽ നടന്ന 21-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയെ (EAS) അഭിസംബോധന ചെയ്തു.
പ്രതിസന്ധികളുടെയും സംഘർഷങ്ങളുടെയും ഇന്നത്തെ കാലഘട്ടത്തിൽ, സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിന് സംഭാഷണം, പരസ്പര ബഹുമാനം, സഹകരണം എന്നിവയുടെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും നിയമങ്ങളിൽ അധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കായി ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ആഗോള തലത്തിൽ സമാധാനവും സ്ഥിരതയും പ്രവചനക്ഷമതയും കൊണ്ടുവരുന്നതിനായി ഈസ്റ്റ് ഏഷ്യ ഉച്ചകോടി സംഭാവന നൽകണമെന്ന് ഊന്നിപ്പറഞ്ഞു.
ലോകമെമ്പാടുമുള്ള ഭക്ഷ്യ, ഇന്ധന, വളം സുരക്ഷയിൽ പ്രതിസന്ധികളും സംഘർഷങ്ങളും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അദ്ദേഹം പ്രത്യേകമായി എടുത്തുപറഞ്ഞു. അന്താരാഷ്ട്ര ജലപാതകളിൽ നിരന്തരം ആക്രമിക്കപ്പെടുന്ന വാണിജ്യ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്നിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണുന്നതിനായി നടത്തുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.
സമാധാനകാംക്ഷികളായ സമൂഹങ്ങൾക്ക് ഭീകരവാദം ഉയർത്തുന്ന ഭീഷണികളെ അദ്ദേഹം എടുത്തുപറഞ്ഞു.
ഇ.എ.എസ് (EAS) പ്ലാറ്റ്ഫോമിലുടനീളമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു:
I) സംയുക്ത പരിശീലനത്തിലും അടിയന്തര പ്രതികരണത്തിലുമുള്ള സഹകരണത്തിനായി നാവികരുടെ സുരക്ഷാ സംരംഭം.
II) ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ അതിർത്തി കടന്നുള്ള നൂതന കുറ്റകൃത്യങ്ങളുടെ ഭീഷണികളെ നേരിടുന്നതിനായി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ ഇ.എ.എസ് സൈബർ ക്രൈം കോൺഫറൻസ്.
III) ലോത്തലിൽ ഇ.എ.എസ് മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ (സമുദ്ര പൈതൃക ഉത്സവം).
IV) ഇ.എ.എസ് രാജ്യങ്ങളുമായി കൂടുതൽ അക്കാദമിക് സഹകരണം വളർത്തിയെടുക്കുന്നതിനായി നളന്ദയിൽ ഇ.എ.എസ് യൂണിവേഴ്സിറ്റി കോൺക്ലേവ്.
ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് ഫിലിപ്പീൻസ് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഫെർഡിനാൻഡ് ആർ. മാർക്കോസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം [link].
****
-SK-
My message at the East Asia Summit…the world needs PEACE, PROSPERITY and PREDICTABILITY. Also reiterated India’s commitment to working closely with ASEAN nations as well as a commitment to an Indo-Pacific that is free, open, inclusive and rules based. Announced important initiatives to give fresh momentum to regional cooperation. SEAFARERS’ SAFETY INITIATIVE: Greater coordination among nations to protect those who work at sea, particularly during emergencies and maritime crises. EAS CYBER CRIME CONFERENCE: India will host a conference at the National Forensic Sciences University to develop a stronger collective response to cyber threats, online fraud and transnational crime. EAS MARITIME HERITAGE FESTIVAL: The ancient port city of Lothal will bring together EAS nations to celebrate centuries of seafaring traditions, commerce and cultural exchanges. EAS UNIVERSITY CONCLAVE: Nalanda will serve as a platform for universities, scholars and students to forge new partnerships in education, research and innovation.
— Narendra Modi (@narendramodi) November 17, 2026