Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി


തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ശ്രീ മോദി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.

മരണമടഞ്ഞ ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പി.എം.എൻ.ആർ.എഫ്) നിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തിലെ ജീവഹാനി അങ്ങേയറ്റം വേദനാജനകമാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങളെ ഞാൻ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

മരണമടഞ്ഞ ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി.എം.എൻ.ആർ.എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി @narendramodi.

 

****