Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാരി ശക്തി വന്ദൻ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി; സ്ത്രീശാക്തീകരണത്തോടുള്ള പ്രതിബദ്ധത ആവർത്തിച്ചു


നാരി ശക്തിയുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള പോരാട്ടം പതിറ്റാണ്ടുകളായി തുടരുകയാണെന്നും ഈ ലക്ഷ്യത്തിനായി വർഷങ്ങളായി പരിശ്രമിക്കുന്നവരിൽ താനും ഉൾപ്പെടുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സ്ത്രീശാക്തീകരണത്തോടുള്ള നിശ്ചയദാർഢ്യം അചഞ്ചലമായി തുടരുന്നുവെന്നും രാഷ്ട്രതാൽപ്പര്യമാണ് പരമപ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രതാൽപ്പര്യത്തേക്കാൾ ഏതാനും ചില പാർട്ടികളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമ്പോൾ നാരി ശക്തിയും രാഷ്ട്രതാൽപ്പര്യവുമാണ് അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.

നാരി ശക്തി വന്ദൻ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. ജനസംഖ്യയുടെ പകുതിയോളം പേരുടെ സ്വപ്നങ്ങൾക്കും രാജ്യത്തിന്റെ ഭാവിക്കും വേണ്ടി ഈ നിശ്ചയദാർഢ്യം ഉറച്ചുനിൽക്കുന്നുവെന്നും അത് നിറവേറ്റപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

ഒരു വീഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ട് ശ്രീ മോദി X പോസ്റ്റിൽ പറഞ്ഞു:

“भारत की प्रगति, नारीशक्ति के सपनों की उड़ान…”

***
-SK-