Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സഹകരണ ബാങ്കുകള്‍ക്കു നബാഡ് അധികമായി നല്‍കുന്ന റീഫിനാന്‍സിന്റെ പലിശ ഗവണ്‍മെന്റ് നല്‍കുന്നതിനും 2016 നവംബറിലും ഡിസംബറിലും കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍നിന്നെടുത്ത ഹ്രസ്വകാല വായ്പകളുടെ പലിശ ഒഴിവാക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അനുമതി


കര്‍ഷകര്‍ സഹകരണബാങ്കുകളില്‍നിന്ന് എടുത്ത ഹ്രസ്വകാല കാര്‍ഷികവായ്പകളുടെ 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശ ഒഴിവാക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാലപ്രാബലെത്തോടെ അനുമതി നല്‍കി.

ഹ്രസ്വകാല വായ്പകളെടുത്ത രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ഇതു ഗുണകരമാകും.

ഇതോടെ, റാബി കൃഷിക്കു പണം കണ്ടെത്തുന്നതിനായി സമീപിക്കുന്നവര്‍ക്കു കാര്‍ഷിക വായ്പകള്‍ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് ഫണ്ട് ലഭിക്കും.

2016 നവബംര്‍, ഡിസംബര്‍ മാസങ്ങളില്‍ വായ്പാ പലിശ ഇനത്തില്‍ ലഭിക്കേണ്ട തുക ഇല്ലാതാകുമെന്നതിനാല്‍ സഹകരണ ബാങ്കുകള്‍ക്കു കൂടുതല്‍ തുക നബാര്‍ഡ് നല്‍കേണ്ടിവരും. ഇങ്ങനെ ലഭിക്കുന്ന തുക 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ഷകര്‍ക്കു വായ്പ നല്‍കാന്‍ ഉപയോഗപ്പെടുത്താം. 1060.50 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ് ഈ തീരുമാനം. പലിശയൊഴിവാക്കല്‍ പദ്ധതിയിലേക്ക് 2016-17ല്‍ അനുവദിച്ച 15,000 കോടി രൂപ ഇതിനകം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.

***