Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യമേഖലയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സഹകരണം


ആരോഗ്യ-ഔഷധമേഖലയിലെ സഹകരണത്തിന് ഓസ്‌ട്രേലിയയുമായുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ: നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

മലമ്പനി, ക്ഷയം പോലുള്ള സാംക്രമിക രോഗങ്ങള്‍, മാനസികാരോഗ്യം സാംക്രമികരോഗങ്ങള്‍ അല്ലാത്തവ, രോഗാണു പ്രതിരോധവും പൊതുജനാരോഗ്യ അത്യാവശ്യങ്ങളോടുള്ള പ്രതികരണം. ഫാര്‍മസ്യൂട്ടികല്‍സ്, പ്രതിരോധ കുത്തിവയ്പ്പുകള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ക്രമപ്പെടുത്തല്‍, ഡിജിറ്റല്‍ ഹെല്‍ത്ത്, പുകയില നിയന്ത്രണം എന്നീ മേഖലയിലാണ് പ്രധാനമായും രണ്ടു രാജ്യങ്ങളും സഹകരിക്കുക. ഇതിന് പുറമെ രണ്ടു രാജ്യങ്ങളും പരസ്പരധാരണപ്രകാരം തീരുമാനിക്കുന്ന വിഷയങ്ങളിലും സഹകരിച്ച് പ്രവര്‍ത്തിക്കും.

രണ്ടു രാജ്യങ്ങളും പരസ്പരം സഹകരിച്ച് ആരോഗ്യമേഖലയിലെ സംയുക്ത സംരംഭങ്ങളും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുകയും ഈ ധാരണാപത്രത്തിന്റെ ഭാഗമാണ്.