പിഎം ഇന്ത്യ
കാലാവസ്ഥയെക്കുറിച്ച്
താന്‍ ആദ്യം നടത്തിയ പ്രസംഗത്തെക്കുറിച്ചു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി താന്‍ ലളിതമായി പുതിയ ഇന്ത്യയെക്കുറിച്ചും 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് രചിക്കപ്പെട്ട വേദങ്ങളെക്കുറിച്ചും വ്യക്തമാക്കി. പ്രകൃതിയെ ഉപയോഗപ്പെടുത്താമെങ്കിലും ചൂഷണം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസം മുമ്പ് ജര്‍മനിയില്‍വെച്ചു തനിക്കു മുന്നിലുയര്‍ന്ന ഒരു ചോദ്യത്തെക്കുറിച്ചും അതിന് പാരിസ് ഉടമ്പടി ഉണ്ടായാലും ഇല്ലെങ്കിലും ഇന്ത്യയുടെ പാരമ്പര്യം നമ്മുടെ കുഞ്ഞുങ്ങള്‍ക്കു ശുദ്ധവായു നിറഞ്ഞ മാലിന്യമുക്തമായ ഗ്രഹം കൈമാറുക എന്നതാണെന്നെന്നു മറുപടി നല്കിയതും പ്രധാനമന്ത്രി അനുസ്മരിച്ചു. ഒരു പക്ഷത്തോ മറുപക്ഷത്തോ നിലകൊള്ളുക എന്നതല്ല, ജനിക്കാനിരിക്കുന്ന തലമുറകള്‍ക്കായി നിലകൊള്ളുക എന്നതാണു പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ റഷ്യ ബന്ധത്തെക്കുറിച്ചും ചൈനയെക്കുറിച്ചും
ഏതാനും ദശാബ്ദങ്ങള്‍ മുമ്പെന്നപോലെ ലോകം ഇനി ഇരുധ്രുവങ്ങളോടുകൂടിയതല്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ആഗോളപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലോകം പരസ്പര ബന്ധിതവും പരസ്പരം ആശ്രയിച്ചുകഴിയുന്നതും ആണെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ രാജ്യവും മറ്റെല്ലാ രാജ്യങ്ങളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നും രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ എന്നപോലെത്തന്നെ സഹകരണവും പ്രകടമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയും റഷ്യയുമായുള്ള ബന്ധം കരുത്തുറ്റതാണെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, ഈ ബന്ധത്തെക്കുറിച്ചു മനസ്സിലാക്കാനും നാം എങ്ങനെ മുന്നോട്ടുപോകുന്നു എന്നു ബോധ്യപ്പെടാനുമായി ലോകം മുഴുവന്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് പ്രഖ്യാപനം ശ്രദ്ധാപൂര്‍വം വായിക്കുമെന്ന് ഓര്‍മിപ്പിച്ചു.
ചൈനയുമായി അതിര്‍ത്തിത്തര്‍ക്കമുണ്ടെങ്കിലും കഴിഞ്ഞ 40 വര്‍ഷമായി ഒരു വെടിപോലും ഉതിര്‍ക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തികബന്ധം വികസിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മൂന്നാമതൊരു രാഷ്ട്രത്തിന്റെ വീക്ഷണകോണിലൂടെ വിലയിരുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിക്സില്‍ എല്ലാ അംഗരാഷ്ട്രങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരുമയ്ക്ക് ഉദാഹരണമായി ബ്രിക്സ് ബാങ്കിന്റെ പ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം എന്ന ആശയത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും എല്ലാവരെയും വികസനപാതയിലേക്കു നയിക്കാന്‍ രാഷ്ട്രം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തെക്കുറിച്ച്
എണ്പതുകളിലോ തൊണ്ണൂറുകളിലോ ഭീകരവാദത്തിന്റെ അപകടങ്ങളെക്കുറിച്ചു ലോകം വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ 40 വര്‍ഷമായി അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ ഇരയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 9/11നു ശേഷം മാത്രമാണു ലോകം ഭീകരവാദം ഉയര്‍ത്തുന്ന യഥാര്‍ഥ ഭീഷണി തിരിച്ചറിഞ്ഞതെന്നും ഈ ഭീഷണിക്ക് അതിര്‍വരമ്പുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ ഭീകരവാദത്തില്‍നിന്നു സംരക്ഷിക്കാന്‍ എല്ലാ മാനവികശക്തികളും യോജിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നാല്പതു വര്‍ഷമായിട്ടും ഭീകരവാദത്തെ നിര്‍വചിക്കുന്ന കാര്യത്തില്‍ സമന്വയത്തിലെത്താന്‍ ഐക്യരാഷ്ട്രസഭയ്ക്കു സാധിച്ചിട്ടില്ലെന്നതു ദുഃഖകരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുമെന്ന് ഇന്നലെ പ്രസിഡന്റ് പുടിന് നല്കിയ ഉറപ്പിനെ അദ്ദേഹം സ്വാഗതം ചെയ്തു.
ഭീകവാദികള്‍ക്കു സ്വയം ആയുധമുണ്ടാക്കാനോ രൂപാനോട്ടുകള് അച്ചടിക്കാനോ സാധിക്കില്ലെന്നതിനാല്‍ ഇത്തരം സഹായങ്ങള്‍ ഭീകരവാദികള്‍ക്കു ലഭിക്കുന്നതു ചില രാഷ്ട്രങ്ങളില്നിന്നാണെന്നു വ്യക്തമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രശ്നം മാനവികതയെ സംബന്ധിച്ച ഒന്നാണെന്നു മുഴുവന്‍ ലോകവും തിരിച്ചറിയണമെന്നും അപ്പോള്‍ മാത്രമേ ഭീകരവാദത്തെ അതിജീവിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ആഗോളവ്യാപാരത്തെക്കുറിച്ച്
തുറന്ന സമ്പദ്വ്യവസ്ഥയിലാണ് ഇന്ത്യ വിശ്വാസമര്പ്പിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ആഗോളവ്യാപാരത്തില്‍ ഓരോ രാജ്യവും മറ്റു രാജ്യങ്ങള്‍ക്കായി നീക്കുപോക്കിനു തയ്യാറാകുമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, പരസ്പരം സഹായിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
The world today is different from what it was two decades ago. The world is now interconnected and interdependent: PM @narendramodi
— PMO India (@PMOIndia) June 2, 2017
India and China are increasing their economic cooperation: PM @narendramodi
— PMO India (@PMOIndia) June 2, 2017
Back in the 80s & 90s, lot of nations saw terrorism as a law and order issue of the affected country: PM @narendramodi
— PMO India (@PMOIndia) June 2, 2017
For 40 years, India has been a victim of cross border terrorism: PM @narendramodi
— PMO India (@PMOIndia) June 2, 2017
It was after 9/11 that the entire world realised the dangers of terrorism: PM @narendramodi
— PMO India (@PMOIndia) June 2, 2017
The world must come together to fight terrorism: PM @narendramodi
— PMO India (@PMOIndia) June 2, 2017
There are nations that supply terrorists with arms and currency: PM @narendramodi
— PMO India (@PMOIndia) June 2, 2017