Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയില്‍ ജലസംരക്ഷണത്തിനായുള്ള ദേശീയ പ്രചാരണത്തിനായി ഇന്ത്യയും ഇസ്രായേലും ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭാ അനുമത


ഇന്ത്യയില്‍ ജലസംരക്ഷണത്തിനായുള്ള ദേശീയ പ്രചാരണത്തിനായി ഇന്ത്യയും ഇസ്രായേലും ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

വരുംതലമുറകള്‍ക്കായി ജലം കരുതിവെക്കുന്നതിന് ഇതു രാജ്യത്തിനു സഹായകമാകും.

ഇന്ത്യയില്‍ വിദഗ്ധര്‍ രൂപം നല്‍കിയ ദേശീയ ജലസംരക്ഷണ പ്രചാരണം നടത്തുന്നതിനായി ദേശീയ, മേഖലാതല, രാജ്യാന്തര തലത്തിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കും.

ജലസംരക്ഷണം ഇന്ത്യയുടെ ദേശീയ അജന്‍ഡയാക്കുന്നതിനും നിത്യ ജീവിതത്തില്‍ ജലം സംരക്ഷിക്കാനായി എല്ലാ പൗരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനും ജലത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുന്നതിനും ജലത്തിന്റെ പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാപ്പിക്കുന്നതിനും ജലസംരക്ഷണത്തിനായി ഡിജിറ്റല്‍ ഉപാധികളായ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ സമ്മതിച്ചു.

*****