പിഎം ഇന്ത്യ
ആദരണീയനായ പ്രസിഡന്റ് നെതന്യാഹു
സഹോദരി, സഹോദരങ്ങളെ,
ഷാലോം ലേ കുലാം അനി സേമ്യാ മയോദ്ധ് ലേഹിയോത്പോ (ഇവിടെ ഇസ്രയേലില്‍ എത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.). ഇസ്രയേലിലേക്കുള്ള ഈ അഭൂതപൂര്‍വമായ സന്ദര്‍ശനത്തിന് തയ്യാറായ ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി എന്ന ബഹുമതി എനിക്ക് മാത്രം അര്‍ഹതപ്പെട്ടതാണ്. എന്നെ ഇവിടേയ്ക്ക് ക്ഷണിച്ചതിനും ഊഷ്മളമായ വരവേല്‍പ്പ് നല്‍കിയതിനും എന്റെ സുഹൃത്തായ പ്രധാനമന്ത്രി നെതന്യാഹുവിനോടുള്ള നന്ദി ഞാന്‍ പ്രകടിപ്പിക്കുന്നു. എന്റെ ഈ സന്ദര്‍ശനം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ്. നാം തമ്മില്‍ പരസ്പരം സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് 25 വര്‍ഷമായി. അന്നു മുതല്‍ നാം തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തവും സുസ്ഥിരവുമായ ഉയരങ്ങളിലെത്തിയത് ഈ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്.
സുഹൃത്തുക്കളെ,
ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേലിലെ ജനങ്ങള്‍ രാജ്യം കെട്ടിപ്പെടുത്തത്. കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നവീകരണത്തിനുള്ള ഉത്സാഹത്തിന്റെയും കരുത്തില്‍ അവര്‍ അതിനെ പരിപോഷിപ്പിച്ചു. വെല്ലുവിളികളെ അവസരങ്ങളുമായി മാറ്റിക്കൊണ്ട് നിരവധി പ്രതികൂലമായ സ്ഥിതിവിശേഷങ്ങളെ വകവയ്ക്കാതെയാണ് നിങ്ങള്‍ മുന്നോട്ടുപോയത്. നിങ്ങളുടെ നേട്ടങ്ങളെ ഇന്ത്യ അഭിനന്ദിക്കുന്നു.
ഇന്ന് ജൂണ്‍ 4 ആണ്, ഓപ്പറേഷന് എന്റബേ കഴിഞ്ഞ് കൃത്യം 41 വര്‍ഷം. ഈ ദിവസമാണ് നിങ്ങളുടെ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ബിബിക്ക് നിരവധി ഇസ്രയേലി ബന്ദികളെ രക്ഷിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനെ നഷ്ടപ്പെട്ടത്. നിങ്ങളുടെ നായകര്‍ പുതിയ തലമുറയ്ക്ക് പ്രചോദനമാണ്.
സുഹൃത്തുക്കളെ,
സംസ്ക്കാരത്തിന് വളരെ പഴക്കമുണ്ടെങ്കിലും ഇന്ത്യ യുവത്വത്തിന്റെ രാജ്യമാണ്. ഇന്ത്യയിലെ 800 മില്യണ്‍ ജനങ്ങളും 35 വയസിന് താഴേയുള്ളവരാണ്. കഴിവും നൈപുണ്യവുമുള്ള ഈ യുവത്വമാണ് ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ശക്തി. ഇന്ത്യയെയും അതിന്റെ വ്യവസായങ്ങളെയും സമ്പദ്ഘടനയെയും സുഗമമായി ബിസിനസ്സ് നടത്തുന്നതിനുള്ള രീതിയെയും ലോകവുമായുള്ള അതിന്റെ ബന്ധപ്പെടലിനെയും പരിവര്‍ത്തനം ചെയ്യാനുള്ള എന്റെ വീക്ഷണത്തിന് അവര്‍ ചാലകശക്തിയായി വര്‍ത്തിക്കുന്നു.
സുഹൃത്തുക്കളെ,
സുസ്ഥിരമായ ഉയര്‍ന്ന വളര്‍ച്ചയ്ക്കും സമ്പൂര്‍ണ്ണ വികസനത്തിനും ഇന്ത്യ ഇസ്രയേലിനെ അതിന്റെ പ്രധാന പങ്കാളിയായി കാണുന്നു. ഇന്ന് നേരിടുന്ന വികസന വെല്ലുവിളികളെ മറികടക്കുന്നതിന് ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശങ്ങള്‍, ഉയര്‍ന്ന സാങ്കേതിക വിദ്യാഭ്യാസം എന്നിവയെ ആശ്രയിക്കേണ്ടത് നമ്മുടെ ഇരുകൂട്ടരുടെയും പൊതുവായ ആവശ്യമാണ്. രണ്ടു രാജ്യങ്ങളിലേയും സൃഷ്ടിപരമായ ഊര്‍ജ്ജത്തേയും അതിവിദഗ്ധരായ യുവാക്കളുടെയും സംരംഭകരുടെയും ആശയങ്ങളേയും ഒന്നുച്ചുകൊണ്ടുവരാനും ഈ മേഖലകള്‍ക്ക് സാധിക്കും. സാമ്പത്തിക പരിപുഷ്ടിക്ക് വേണ്ടി പങ്കാളിത്തത്തിലേര്പ്പെടുന്നതിനോടൊപ്പം രണ്ടു സമൂഹങ്ങളും നേരിടുന്ന പൊതുപ്രശ്നമായ ഭീകരവാദത്തില്‍ നിന്നും രക്ഷനേടുന്നതിന് സഹകരിക്കണം.
പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള എന്റെ ചര്‍ച്ചയുടെ ലക്ഷ്യം തന്നെ വളരെ പുരോഗമനപരമായ ഒരു പങ്കാളിത്തം ഇക്കാര്യങ്ങളിലുണ്ടാക്കുകയെന്നതാണ്. അതോടൊപ്പം നമ്മുടെ രണ്ടു സമൂഹങ്ങളേയും സമ്പന്നമാക്കിയ ഇസ്രയേലിലുള്ള ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യന്‍ വംശജരായ വലിയൊരു വിഭാഗം ജൂതര്‍ ഉള്‍പ്പെടെയുള്ളവരുമായും ഞാന്‍ ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നു.
ആദരണീയരെ, സുഹൃത്തുക്കളെ,
എന്റെ ഈ സന്ദര്‍ശനം പരസ്പരബന്ധത്തിന്റെ പുതിയ മാര്‍ഗ്ഗം തെളിക്കുന്ന യാത്രയാണ്. നമ്മുടെ ജനങ്ങളുടെയും സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി വെമ്പല്‍കൊള്ളുന്ന ഒരു യാത്ര. നാം ഒരുമിച്ച് നീങ്ങുകയാണെങ്കില്‍ ശക്തവും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ ഒരു പങ്കാളിത്തം ഇസ്രയേലുമായി ഉണ്ടാക്കാം. അതാണ് എന്റെ ആഗ്രഹവും ലക്ഷ്യവും. ഈ അതിഗംഭീരമായ സ്വീകരണത്തിന് ഞാന്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദിപറയുന്നു.
നന്ദി, വളരെയധികം നന്ദി.
I thank my friend PM @netanyahu for receiving me. My visit is about the strength of our societies and our strong partnership: PM
— PMO India (@PMOIndia) July 4, 2017
My honour to be the 1st ever Indian PM to undertake this ground breaking visit to Israel: PM @narendramodi
— PMO India (@PMOIndia) July 4, 2017
India is an old civilisation but young nation. We have a talented and skilled youth, who are our driving force: PM @narendramodi
— PMO India (@PMOIndia) July 4, 2017
We consider Israel an important development partner: PM @narendramodi
— PMO India (@PMOIndia) July 4, 2017
We have to secure our societies against the common threat of terrorism: PM @narendramodi
— PMO India (@PMOIndia) July 4, 2017
This is an exciting journey that we will undertake together, for the good of our people and our society: PM @narendramodi to PM @netanyahu
— PMO India (@PMOIndia) July 4, 2017