Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലില്‍ ജീവഹാനി സംഭവിച്ചതില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ ഏതാനും പേര്‍ക്കു ജീവഹാനി സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ ഏതാനും പേര്‍ മരിക്കാനിടയായ സംഭവം വേദനിപ്പിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നു.
പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ഥിക്കുന്നു.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുന്നതിനുമായി ദേശീയ ദുരിതാശ്വാസ സേന മാണ്ടിയിലേക്ക് ഉടന്‍ പുറപ്പെടും.’ പ്രധാനമന്ത്രി പ്രസ്താവിച്ചു.