Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരാണസിയിലെ ഷഹനാസ്പുരില്‍ നടന്ന പശുധന്‍ ആരോഗ്യമേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

വാരാണസിയിലെ ഷഹനാസ്പുരില്‍ നടന്ന പശുധന്‍ ആരോഗ്യമേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

വാരാണസിയിലെ ഷഹനാസ്പുരില്‍ നടന്ന പശുധന്‍ ആരോഗ്യമേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

വാരാണസിയിലെ ഷഹനാസ്പുരില്‍ നടന്ന പശുധന്‍ ആരോഗ്യമേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


വലിയതോതില്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ സഹോദരീ, സഹോദരന്മാരെ,
ഇത്ര അതിരാവിലെ ഇത്രയും വലിയൊരു ജനാവലി! എനിക്ക് ഇത് ആലോചിക്കാന്‍ പോലും കഴിയുന്നില്ല, നോക്കുന്ന ഒരാള്‍ക്ക് എവിടെയും ആളുകളെ കാണാം! മതിയായ സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് ഇവിടെ ഒരുക്കാനാകാത്തത്തില്‍ ഞാന്‍ ആദ്യമായി നിങ്ങളോട് ഖേദപ്രകടനം നടത്തുന്നു. നിരവധിപേര്‍ വെയില്‍കൊണ്ടുകൊണ്ട് സുര്യന് താഴെ നില്‍ക്കുകയാണ്. നിങ്ങള്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിലും ആശിര്‍വദിക്കാനായി വലിയതോതില്‍ ഇവിടെ എത്തിയിട്ടുണ്ട്. ഞാന്‍ അവരോട് എന്റെ നന്ദി പ്രകാശിപ്പിക്കുന്നതിനോടൊപ്പം ക്ഷമയും ചോദിക്കുന്നു. നിങ്ങളുടെ കഷ്ടപ്പാടുകള്‍ വിഫലമാവില്ലെന്ന് സൂര്യന്റെ ചൂടേറ്റ് അവിടെ നില്‍ക്കുന്നവരോട് ഞാന്‍ ഉറപ്പിച്ചുപറയുന്നു,
സഹോദരീ, സഹോദരന്മാരെ, ആദ്യമായി ഞാന്‍ ഉത്തര്‍ പ്രദേശിലെ ഗവണ്‍മെന്റിന് എന്റെ ആശംസകള്‍ അര്‍പ്പിക്കുന്നു. പ്രത്യേകിച്ച് കന്നുകാലികള്‍ക്കായി ഇത്തരമൊരു ആരോഗ്യമേള സംഘടിപ്പിച്ച ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിക്ക്. കന്നുകാലികള്‍ക്കുള്ള ഈ ആരോഗ്യമേള, ഞാന്‍ ഈ മേള സന്ദര്‍ശിക്കുമ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി 1700ല്‍ പരം കന്നുകാലികളും നിരവധി വിദഗ്ധരായ മൃഗഡോക്ടര്‍മാരെയും കണ്ടു. അവര്‍ ആ കന്നുകാലികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികള്‍ എടുക്കുന്നതും കണ്ടു. ഇത്തരമൊരു പരിശ്രമമെടുത്ത ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഇത്തരം കന്നുകാലി ആരോഗ്യമേള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. ദാരിദ്ര്യം മൂലം കന്നുകാലികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മടിക്കുന്ന നമ്മുടെ പാവപ്പെട്ട കര്‍ഷകര്‍ക്ക് ഇത്തരം കന്നുകാലിമേളകള്‍ വലിയ ആശ്വാസം നല്‍കും.
നമുക്കറിയാം കാര്‍ഷികമേഖലയില്‍, നമ്മുടെ കര്‍ഷകരെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതെന്തെങ്കിലുമുണ്ടെങ്കില്‍ അത് മൃഗസംരക്ഷണമാണ്. പാലുല്‍പ്പാദനമാണത്. അതുകൊണ്ടാണ്, പാലുല്‍പ്പാദനം, മൃഗസംരക്ഷണം, നമ്മുടെ കന്നുകാലി ആരോഗ്യമേളകള്‍ എന്നിവ നമ്മുടെ ഗ്രാമീണര്‍ക്ക് പാവപ്പെട്ട കര്‍ഷകര്‍ക്ക്, കന്നുകാലി പരിപാലകര്‍ക്ക് വരും ദിനങ്ങളില്‍ കൂടുതല്‍ സൗകര്യവും സേവനവും നല്‍കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞാന്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നു.
സഹോദരീ, സഹോരന്മാരെ, എവിടെയാണോ കുറച്ച് വോട്ടുകള്‍ ലഭിക്കുക, അതിന് രാഷ്ട്രീയക്കാര്‍ പ്രാധാന്യം നല്‍കുകയെന്നത് രാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. അവര്‍ അവരുടെ വോട്ട് ബാങ്കുകള്‍ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ സഹോദരി, സഹോദന്മാരെ, നമ്മള്‍ വ്യത്യസ്തമായ മൂല്യവ്യവസ്ഥിതിയില്‍ നിന്നുമുണ്ടായവരാണ്, നമ്മുടെ സ്വഭാവം വ്യത്യസ്തമാണ്. നമ്മളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയെക്കാളും വലുത് രാജ്യമാണ്, അതുകൊണ്ടുതന്നെ നമ്മുടെ മുന്‍ഗണനകളെ വോട്ടുകള്‍ അല്ല ഭരിക്കുന്നത്.
ഇന്ന്, ഈ കന്നുകാലി ആരോഗ്യമേള, ഇത് ഒരിക്കലും വോട്ട് ചെയ്യാത്ത മൃഗങ്ങള്‍ക്ക് നല്‍കുന്ന സേവനമാണ്. ഇവയൊന്നും ആരുടേയും വോട്ടര്‍മാരല്ല. കന്നുകാലികള്‍ക്ക് വേണ്ടി ഇത്തരത്തിലൊരു നീക്കം കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയ്ക്ക് ഉണ്ടായിട്ടുമില്ല. ഈ ആരോഗ്യസേവനം മൃഗസംരക്ഷണ രംഗത്ത് പുതിയ സൗകര്യങ്ങള്‍ ലഭ്യമാക്കും; ഇത് ഒരു പുതിയ സംവിധാനത്തെ നല്‍കും.
ഇന്ന് പാലുല്‍പ്പാദനമേഖലയില്‍ നമ്മുടെ രാജ്യം നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ആഗോള ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ ആളോഹരി പാലുല്‍പ്പാദനം കുറവാണ്. ഇതുകൊണ്ട് കന്നുകാലി പരിപാലനം നമ്മുടെ നാട്ടില്‍ ചെലവേറിയതുമാകുന്നു. ആളോഹരി പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ നാംവിജയിച്ചാല്‍ നമ്മുടെ കര്‍ഷകര്‍ മൃഗസംരക്ഷണത്തിലും പാലുല്‍പ്പാദനത്തിലും കൂടുതല്‍ താല്‍പര്യമെടുക്കുമെന്നും അത് പുതിയ സാമ്പത്തികവിപ്ലവത്തിന് വഴിവയ്ക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
സഹോദരീ, സഹോദരന്മാരെ, ഞാന്‍ ഗുജറാത്തിലാണ് ജനിച്ചത്, എന്റെ പ്രവര്‍ത്തനമേഖലയും ഗുജറാത്തായിരുന്നു, സഹകരണമേഖലയിലെ പാലുല്‍പ്പാദനം ഗുജറാത്തിലെ കര്‍ഷകര്‍ക്ക് പുതിയ ശക്തിപകര്‍ന്നത് നല്‍കിയതും ഞാന്‍ കണ്ടിട്ടുണ്ട്. ഗുജറാത്ത് ആസ്ഥാനമാക്കിയുളള ഡയറി-ബനസ് ഡയറി- ലഖ്‌നൗ-കാണ്‍പൂര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിക്കുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. ഇന്ന് കര്‍ഷകര്‍ക്ക് പാലിന് മുമ്പ് ലഭിച്ചിരുന്നതിന്റെ എത്രയോ മടങ്ങ് മികച്ച വില കിട്ടുന്നുമുണ്ട്. വരുംദിവസങ്ങളില്‍ ബനസ് ഡയറി കാശിമേഖലയിലെ കര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിക്കുമെന്ന് എനിക്ക് അറിയാന്‍ അഴിഞ്ഞിട്ടുണ്ട്.
ഒരു ഡയറി വഴി പാല്‍ സംഭരിച്ചുതുടങ്ങുമ്പോള്‍, അത് അതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവിലാകുമ്പോള്‍ കാശിയിലെ കര്‍ഷകരുടെ പാലിന്റെ വില നിരവധി മടങ്ങ് വര്‍ദ്ധിക്കുകയും അത് അവരുടെ വരുമാനവര്‍ദ്ധനവിന് വഴിവയ്ക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. അതാണ് ഞാന്‍ ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നത്, ഗുജറാത്ത് ഗവണ്‍മെന്റുമായി ചേര്‍ന്ന് ബനസ് ഡയറിയുടെ സഹായത്തോടെ കര്‍ഷകര്‍ക്കുവേണ്ടി, മൃഗസംരക്ഷകര്‍ക്കുവേണ്ടി, പാലുല്‍പ്പാദകര്‍ക്കുവേണ്ടി ഒരു പ്രസ്ഥാനം ആരംഭിച്ചതിന് ഉത്തര്‍ പ്രദേശിലെ കര്‍ഷകരെ അഭിനന്ദിക്കുന്നത്. ഇതിലൂടെ നമുക്ക് പാലുല്‍പ്പാദന-മൃഗസംരക്ഷണമേഖലയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം.
സഹോദരീ, സഹോദരന്മാരെ 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കും. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2022ല്‍ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നാം കൂട്ടായി തീരുമാനിക്കണം. ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നാം അദ്ധ്വാനിക്കണം, നമ്മുടെ പ്രയത്‌നവും സമയവും ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാം വിനിയോഗിക്കണം. 125 കോടി ജനങ്ങള്‍ കുറഞ്ഞപക്ഷം ഒരുകാര്യത്തിലെങ്കിലും ശപഥമെടുത്താല്‍ നമ്മുക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 125 കോടി പടവുകള്‍ മുന്നോട്ടുപോകാനാകും. അതുകൊണ്ട് സഹോദരീ, സഹോദരന്മാരെ: 2022-നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ പ്രതിജ്ഞയാണ്.
കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്നത് നമ്മുടെ പ്രതിജ്ഞയാണ്. ആ ദിശയിലേക്കുള്ള ഒരു വഴിയാണ് മൃഗസംരക്ഷണം, കാര്‍ഷികമേഖലയുടെ നവീകരണം മറ്റൊരു വഴിയുമാണ്. സോയില്‍ ഹെല്‍ത്ത്കാര്‍ഡുകള്‍ ഉപയോഗിച്ച് മണ്ണ് പരിശോധിക്കും, കര്‍ഷകര്‍ക്ക് ഇതിനുള്ള എല്ലാ സഹായവുംലഭിക്കും. ഈ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ദിശയിലാണ് നാം പ്രയത്‌നിക്കുന്നത്.
ഉത്തര്‍ പ്രദേശില്‍ പുതിയ ഗവണ്‍മെന്റ് വന്നശേഷം സോയില്‍ ഹെല്‍ത്ത്കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് വരും ദിനങ്ങളില്‍ നമ്മുടെ കര്‍ഷകരുടെ ക്ഷേമത്തിന് സഹായിക്കും.
അതുപോലെ നാം ആരും വൃത്തിഹീനമായ അവസ്ഥയില്‍ ജീവിക്കാന്‍ ആഗ്രഹിക്കില്ല. വൃത്തിയില്ലായ്മയെ വെറുക്കാത്ത ഒരു മനുഷ്യനുമുണ്ടാവില്ല. അഴുക്കിനെ എല്ലാവരും വെറുക്കുന്നു. എന്നാല്‍ ഈ ശുചിത്വം; ഇത് നമ്മുടെ ഉത്തരവാദിത്വമാണ്, ഈ സംസ്‌ക്കാരം രാജ്യത്ത് വികാസം പ്രാപിച്ചിട്ടില്ല.
നമ്മള്‍ വൃത്തികേടാക്കും, ആരെങ്കിലും അത് വൃത്തിയാക്കട്ടെ എന്ന മനോഭാവമാണ് ഇന്ത്യയെ വൃത്തിയാക്കുന്നതിന് സാധിക്കാത്തത്, നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ നമ്മുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും മാറ്റുന്നതിന് കഴിയാത്ത പ്രധാനകാരണം. വൃത്തിയെന്നത് ഓരോ പൗരന്റേയും ഉത്തരവാദിത്വമാണെന്നത് നിങ്ങളാരും എതിര്‍ക്കില്ല, വൃത്തിയെന്നത് ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് ഇന്ന് നമ്മുടെ ഗ്രാമങ്ങളില്‍ കാണുന്ന ശുചിത്വം പോരെന്ന് പറയുന്നത്. നമ്മുടെ പ്രദേശം ശുചിയായി കാണണം, ഇതുമാത്രം പോര. ശുചിത്വം എന്നത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ്. പല അസുഖങ്ങളും ഉയര്‍ന്നുവരുന്നതിനുള്ള പ്രധാനകാരണം വൃത്തിഹീനതയാണ്.
യൂണിസെഫ് അടുത്തിടെയാണ് ഇന്ത്യയിലെ 10,000 കുടുംബങ്ങളുടെ സര്‍വേ പൂര്‍ത്തിയാക്കിയത്. ശൗചാലയം നിര്‍മ്മിക്കുന്നതിനെക്കുറിച്ചായിരുന്നു സര്‍വേ. ഒരു വീട്ടില്‍ ഒരു ശൗചാലയമുണ്ടെങ്കില്‍ അത് അസുഖങ്ങള്‍ക്ക് വേണ്ടി പ്രതിവര്‍ഷം ചെലവാക്കുന്ന 50,000 രൂപ ലാഭിപ്പിക്കുമെന്ന് യുണിസെഫ് പറഞ്ഞതായി ഇന്നലെ ഞാന്‍ ഒരു പത്രത്തില്‍ വായിച്ചു. ഇന്ന് സമീപത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ശൗചാലയം നിര്‍മ്മിക്കുന്ന പ്രവൃത്തിയുമായിബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചു. ഒക്‌ടോബര്‍ 2ന് അവരുടെ ഗ്രാമം വെളിയിടവിസര്‍ജ്ജനമുക്തമാക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ് ആ ഗ്രാമവാസികള്‍. ഒക്‌ടോബര്‍ 2ന്‌ശേഷം ആ ഗ്രാമത്തിലെ ഒരു വ്യക്തിപോലും വെളിയിടത്തില്‍ വിസര്‍ജ്ജനം നടത്തില്ലെന്ന ദൃഢശപഥം ആ ഗ്രമവാസികള്‍ എടുത്തിട്ടുണ്ട്. നവരാത്രിയുടെ ഈ മംഗളകരമായ അവസരത്തില്‍ ആ ശൗചാലയത്തിന് വേണ്ടി ഒരു കല്ലിടാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷവാനുമാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു തരത്തിലുള്ള ആരാധനയാണ്. എന്നെ സംബന്ധിച്ചിടത്തോളം ശുചിത്വവും ആരാധനയും തുല്യമാണ്. ശുചിത്വം എന്റെ രാജ്യത്തെ പാവപ്പെട്ടവരെ അസുഖങ്ങളില്‍ നിന്നും മോചിതരാക്കും. ശുചിത്വം എന്റെ രാജ്യത്തിലെ പാവപ്പെട്ടവരുടെ മേല്‍ വൃത്തിഹീനത അടിച്ചേല്‍പ്പിക്കുന്ന അധികഭാരം ഇല്ലാതാക്കും. അതുകൊണ്ടാണ് ഇത് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുളള എന്റെ ദൗത്യമായത്, ഈ പ്രവര്‍ത്തനത്തില്‍ എന്നെ പിന്തുണയ്ക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ഇന്ന് ശൗചാലയം എന്ന വാക്ക് രാജ്യത്ത് ഉപയോഗിക്കുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്നാല്‍ ഇന്ന് ഞാന്‍ ശൗചാലയത്തിന് തറക്കല്ലിട്ട ഗ്രാമത്തില്‍, എല്ലാ ശൗചാലത്തിലും മാന്യതയുടെ ഇടം (ഇസ്സത് ഘര്‍) എന്നാണ് എഴുതിവച്ചിരിക്കുന്നത്. ഈ ശൗചാലയങ്ങള്‍ പ്രത്യേകിച്ചും നമ്മുടെ സഹോദരിമാര്‍ക്കും മക്കള്‍ക്കും ബഹുമാനത്തിന്റെ ഇടം തന്നെയാണ്. ഏത് വീടുകള്‍ക്കാണോ ഈ ഇസ്സത് ഘര്‍ ഉള്ളത് അത് ബഹുമാനത്തിന്റെ ഇടം തന്നെയാണ്. ശൗചാലയങ്ങള്‍(മാന്യതയുടെ ഇടം) ഉള്ള ഗ്രാമങ്ങളും ബഹുമാനിക്കപ്പെടും. ശൗചാലയങ്ങള്‍ക്ക് ഇസ്സത് ഘര്‍ (മാന്യതയുടെ ഇടം) എന്ന പേരിന് രൂപം നല്‍കുകയും ശൗചാലയങ്ങള്‍ ഇസ്സത് ഘര്‍ (ബഹുമാനത്തിന്റെ ഇടം) ആണെന്ന് കണ്ടെത്തുകയും ചെയ്ത ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിനേയും അഭിനന്ദിക്കുന്നു. ഇസ്സത് ഘര്‍ (മാന്യതയുടെ ഇടം) എന്ന ഈ പേരിനെക്കുറിച്ച് എന്റെ വിശ്വാസം ആര്‍ക്കാണോ മനസില്‍ മാന്യതയുള്ളത്, ആരാണോ മാന്യതെക്കുറിച്ച് ആകുലനായിരിക്കുന്നത്, അവര്‍ തീര്‍ച്ചയായും ഒരു ശൗചാലയം (ഇസ്സത് ഘര്‍ (മാന്യതയുടെ ഇടം) നിര്‍മ്മിക്കും. അയാള്‍ നിര്‍ബന്ധമായി അത് ഉപയോഗിക്കുകയും ബഹുമാനിതനായ ഒരു മനുഷ്യനായി മാറുകയും ചെയ്യും.
സഹോദരീ സഹോദരന്മാരെ, അതാണ് നാം പ്രതിജ്ഞയെടുത്തത്. അതൊരു കഠിനലക്ഷ്യമാണെന്ന് എനിക്കറിയാം. എന്നാല്‍ കഠിനകാര്യങ്ങള്‍ മോദി ചെയ്തില്ലെങ്കില്‍ പിന്നെ ആരാണ് ചെയ്യുക. സഹോരന്മാരെ, അതാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2022 ഓടെ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും നമ്മള്‍ ഒരു വീടുകൊടുക്കുമെന്ന് തീരുമാനിച്ചത്. പാവപ്പെട്ടവര്‍ ഗ്രാമത്തിലോ, നഗരത്തിലോ എവിടെയോ താമസിച്ചുകൊള്ളട്ടെ, വീടില്ലാത്തവര്‍ക്ക് ഒരു വീട് നല്‍കുമെന്നതില്‍ ഞങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യമുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കേണ്ടിവരുമ്പോള്‍, ഇത്രയധികം വീടുകള്‍ നിര്‍മ്മിക്കേണ്ടിവരുമ്പോള്‍, ഇന്ത്യയില്‍ ഒരു ചെറിയ യൂറോപ്യന്‍ രാജ്യം തന്നെ നിര്‍മ്മിക്കേണ്ടിവരും. നമുക്ക് നിരവധി വീടുകള്‍ സൃഷ്ടിക്കേണ്ടിവരും. പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ഇഷ്ടികകള്‍ ആവശ്യമാണ്, അവയ്ക്ക് സിമെന്റ്, ഉരുക്ക്, തടിയുമൊക്കെ ആവശ്യമാണ്. അവ പുതിയ ആളുകള്‍ക്ക് തൊഴില്‍ നല്‍കും. അത് ഒരു മേസ്തിരിയുടെ പണി നല്‍കും. ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അത് തൊഴിലിന്റെ പുതിയൊരു വിശലാവീഥി സൃഷ്ടിക്കും.
ഇന്ന് ഞാന്‍ സന്തോഷവാനാണ്, ഉത്തര്‍ പ്രദേശിലെ മുന്‍ ഗവണ്‍മെന്റിന് ഞങ്ങള്‍ കത്തെഴുതാറുണ്ടായിരുന്നു, വീടില്ലാത്തവരുടെ പട്ടികയുണ്ടാക്കാനായി ഞങ്ങള്‍ അവരോട് പറയുമായിരുന്നു, കേന്ദ്രഗവണ്‍മെന്റിന് ഒരു പദ്ധതി രൂപീകരിക്കുന്നതിനായി ആ പട്ടിക സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമായിരുന്നു, എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നതിന് മുന്‍ ഗവണ്‍മെന്റിന് താല്‍പര്യമില്ലായിരുന്നുവെന്ന കാര്യം എനിക്ക് ദുഃഖത്തോടെ പറയേണ്ടിവരും. ഞങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദംചെലുത്തിയപ്പോള്‍ അവര്‍ മനസില്ലാമനസോടെ 10,000 പേരുടെ പട്ടിക നലകി. എന്നാല്‍ യോഗിജിയുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ വളരെപെട്ടെന്ന് തന്നെ ഇതൊക്കെ പ്രവര്‍ത്തന സജ്ജമായി, ഇന്നത്തെ നിലയില്‍ അവര്‍ പട്ടികയില്‍ ലക്ഷക്കണക്കിനാളുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് മാത്രമല്ല, ആരുടെയൊക്കെ വീടാണോ നിര്‍മ്മിക്കാന്‍ പോകുന്നത് അതിനുള്ള ഫണ്ട് കൈമാറാനുള്ള ഭാഗ്യവും ഇന്ന്, എനിക്കുണ്ടായിട്ടുണ്ട്.
സഹോദരീ, സഹോദരന്മാരെ, ശുചിത്വമായിക്കോട്ടെ, ഗ്രാമങ്ങളില്‍ വൈദ്യുതി നല്‍കുന്നതാകട്ടെ, സ്‌കൂളുകളില്‍ ശൗചാലയം നിര്‍മ്മിക്കുന്നതോ, ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജനമുക്തമാക്കുന്നതോ, എല്ലാ കുടുംബങ്ങളിലും വൈദ്യുതി എത്തിക്കുന്നതോ, ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതോ, നമ്മുടെ രാജ്യം ഇക്കാര്യങ്ങളിലെല്ലാം ഉദാസീനമായിരുന്നു.
നമ്മുടെ ഗ്രാമങ്ങളിലെ, നമ്മുടെ പാവപ്പെട്ട കര്‍ഷകരുടെ ജീവിതം മാറിയാല്‍, നമ്മുടെ ഇടത്തരം കുടുംബങ്ങളുടെ ജീവിതം മാറിയാല്‍ നമ്മുടെ രാജ്യത്തെ എങ്ങനെയാക്കണമെന്ന് നാം വിചാരിക്കുന്നുവോ അതിന് കഴിയും. അതിന് വേണ്ട ആദ്യകാര്യം ഇടത്തരം കുടുംബങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് വേണ്ട ആശ്വാസം നല്‍കുകയാണ്. അതുകൊണ്ടാണ് നാം എല്ലാ പദ്ധതികളും പരിവര്‍ത്തനപ്പെടുത്തിയത്. രാജ്യത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന എല്ലാ പദ്ധതികളും നമ്മള്‍ ശക്തിപ്പെടുത്തി.
സഹോദരീ, സഹോദരന്മാരെ, ഇന്നലെ ബനാറസില്‍ ശുചിത്വവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ സമര്‍പ്പിക്കാനുള്ള അവസരം എനിക്കുണ്ടായി. 600 കോടി രൂപയില്‍ ഒരു മലിനജല ശുദ്ധികരണ പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ട്. അടുത്ത 20 വര്‍ഷം ബനാറസിന്റെ വളര്‍ച്ചയും വികസനവും മുന്നില്‍കണ്ടുകൊണ്ട് അതിന് ആവശ്യമായി ശേഷിയുള്ള തരത്തിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ബൃഹദ്പദ്ധതികളാണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്.
മലിനവസ്തുക്കളുടെ പുനര്‍ചാക്രീകരണത്തിനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്- മാലിന്യത്തില്‍ നിന്നും ധനം. ഈ മലിനവസ്തുക്കളെ ധനമാക്കി മാറ്റുന്നതിനായി ഈ മലിനവസ്തുക്കളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മലിനവസ്തുക്കളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി 40,000 കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ വിതരണംചെയ്യും. എല്‍.ഇ.ഡി ബള്‍ബ് നല്‍കുന്ന പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചു. കാശിയില്‍ സ്ഥാപിച്ചിരിക്കുന്ന ഈ തരത്തിലുള്ള ബള്‍ബുകള്‍ മാത്രം എടുത്താല്‍. എല്‍.ഇ.ഡി ബള്‍ബിന്റെ ഉപയോഗത്തിലൂടെ ഓരോ കുടുംബത്തിനും വൈദ്യുതിബില്ലിലെ കുറവ് സമ്പാദിക്കാനാകും. അത് ഞാന്‍ കണക്കുകൂട്ടിയപ്പോള്‍, കാശിയില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രം സംയുക്തമായി വൈദ്യൂതിബില്ലില്‍ 125 കോടി രൂപയുടെ കുറവുവരുത്തുമെന്ന് ഉദ്യോഗസ്ഥര്‍ എന്നെ അറിയിച്ചു. സാധാരണക്കാരുടെ പണം സംരക്ഷിക്കപ്പെടുന്നുവെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാം, ചിലര്‍ 500 രൂപ സമ്പാദിക്കും, മറ്റു ചിലര്‍ക്ക് 1000 രൂപയായിരിക്കും സമ്പാദിക്കാനാകുന്നത്, വേറെ ചിലര്‍ക്ക് അത് 250 രൂപയായിരിക്കും എന്നാല്‍ നഗരമാകെ എടുക്കുമ്പോള്‍ 125 കോടി രൂപ സമ്പാദിക്കുന്നു. ഇത് തന്നെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ഭാരം കുറയ്ക്കുന്നതിനായി ഞങ്ങള്‍ കൈക്കൊണ്ട നല്ല പ്രയത്‌നമാണ്.
ഇത് മാത്രമല്ല, കാശിയില്‍ സ്ഥാപിച്ചിരിക്കുന്ന തെരുവുവിളക്കുകളിലും എല്‍.ഇ.ഡി ബള്‍ബുകളാണു്ള്ളത്. തെരുവിളക്കുകളില്‍ എല്‍.ഇ.ഡി ബള്‍ബ് ഉപയോഗിക്കുന്നതുകൊണ്ട് കാശിയില്‍ മാത്രം വൈദ്യുതിബില്ലില്‍ 13 കോടി രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. കാശിയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഇതിലൂടെ 13 കോടി രൂപ ലാഭിച്ചു. 13 കോടി രൂപ 125 കോടി പൗരന്മാരെ രക്ഷിക്കുന്നതിനായി ഉപയോഗിക്കും, മുന്‍സിപ്പല്‍ കൗണ്‍സിലിലെ ഈ 13 കോടി രൂപ തന്നെ സുതാര്യത എങ്ങനെ കൊണ്ടുവരുന്നുവെന്നതിന്റെ തെളിവാണ്.
സഹോദരീ, സഹോദരന്മാരെ, കള്ളപ്പണമോ, അഴിമതിയോ, സത്യസന്ധതയില്ലായ്മയോ ഏതോ ആയിക്കോട്ടെ, ഞാന്‍ ഇവയോട് ബൃഹത്തായ ഒരു പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വഞ്ചിതര്‍ സത്യസന്ധരെ കൊള്ളയടിക്കുന്നതിലൂടെ രാജ്യത്തെ പാവപ്പെട്ടവരായ സത്യസന്ധരായ ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. സഹോദരീ, സഹോദരന്മാരെ അതുകൊണ്ടാണ് ഇന്ന് ഈ നടപടികള്‍ ഒരു ആഘോഷമായി മാറുന്നത്. ചെറുകിട, നിസ്സാര കച്ചവടക്കാര്‍ പോലും ജി.എസ്.ടിയില്‍ ചേരുന്ന രീതി, ആധാറുമായി ജനങ്ങള്‍ ബന്ധപ്പെടുന്ന വഴി, വകമാറ്റിചെലവഴിച്ചിരുന്ന പണം ഇല്ലാതാക്കിയത്, എല്ലാ പണവും, പൊതുപണത്തിന്റെ ചില്ലറനാണങ്ങള്‍ പോലും പൊതുക്ഷേമത്തിന് വേണ്ടി വിനിയോഗിക്കണം. ഞങ്ങള്‍ ഇക്കാര്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ വളരെവേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതാണ് സഹോദരീ, സഹോദരന്മാരെ, ഈ ഭാഗത്തെ ഗ്രാമങ്ങളുടെ വികസനം, പാവപ്പെട്ട ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും വികസനം, നമ്മുടെ നഗരങ്ങളുടെ വികസനമെല്ലാം. വികസനം എന്ന സമവാക്യത്തിലൂന്ന് മാത്രമാണ് നമ്മള്‍ മുന്നോട്ടുചലിക്കുന്നത്. ഇവിടെ ആശീര്‍വദിക്കാന്‍ വലിയതോതില്‍ തടിച്ചുകൂടിയ നിങ്ങള്‍ക്കെല്ലം എന്റെ ഹൃദയംഗമമായ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു.
ഇത് മഹേന്ദ്ര പാണ്ഡേജിയുടെ പാര്‍ലമെന്ററി നിയോജകമണ്ഡലമാണ്. നിങ്ങള്‍ കാട്ടുന്ന ഊര്‍ജ്ജത്തിനും ഉത്സാഹത്തിനും ശുഷ്‌കാന്തിക്കും ഞാന്‍ എന്റെ ഹൃദയംനിറഞ്ഞ നന്ദിരേഖപ്പെടുത്തുന്നു. വിജയകരമായ മുന്‍കൈകള്‍ക്ക് ഞാന്‍ യോഗി ഗവണ്‍മെന്റിനെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. ആറുമാസം കൊണ്ട് ഉത്തര്‍ പ്രദേശത്തിനെ പരിവര്‍ത്തനപ്പെടുത്തുന്നതിന് എടുത്ത വിജയകരമായ നടപടികള്‍ക്കും ആ ദിശയിലൂടെ മുന്നോട്ടുപോകുന്നതിനും ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
ദയവുചെയ്ത് എന്നോട് ചേര്‍ന്ന് പറയുക-ഭാരത് മാതാ കീ ജയ് (ഭാരതമാതാവ് ജയിക്കട്ടെ)
ദയവുചെയ്ത് മുഴുവന്‍ ശക്തിയിലും പറയുക-ഭാരത് മാതാകീ ജയ് (ഭാരതമാതാവ് ജയിക്കട്ടെ)
ഭാരത് മാതാകീ ജയ് (ഭാരതമാതാവ് ജയിക്കട്ടെ)
ഭാരത് മാതാകീ ജയ് (ഭാരതമാതാവ് ജയിക്കട്ടെ)
ഭാരത് മാതാകീ ജയ് (ഭാരതമാതാവ് ജയിക്കട്ടെ)