പിഎം ഇന്ത്യ
2017 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്റ്റന്‍സി കോഡ് (ഭേദഗതി) ബില്ലില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. ഇത് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്റ്റന്‍സി കോഡ് (ഭേദഗതി) 2018 ആയി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു.