Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരിസ്ഥിതി മേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും


തമ്മിലുള്ള സഹകരണ ധാരണയ്ക്ക് അംഗീകാരം
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ പാരിസ്ഥിതിക മേഖലയിലെ സഹകരണത്തിനായി ഒരു സഹകരണ ധാരണ ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഇരു രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിയമവ്യവസ്ഥകളുടെയും ഉപയോഗിക്കാന്‍ കഴിയുന്ന നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രകൃതിവിഭവങ്ങള്‍ സന്തുതിലിത, അന്യോന്യ, പരസ്പര നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക സംരക്ഷണ പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ സഹകരണ ധാരണയിലുടെ സാധിക്കും.
മികച്ച പരിസ്ഥിതി സംരക്ഷണം, മികച്ച സംരക്ഷണം, കാലാവസ്ഥ വ്യതിയാനത്തിന്റെയും വന്യമൃഗ സംരക്ഷണം/പരിപാലനം എന്നിവയ്ക്ക് അനുയോജ്യമായ മികച്ച സാങ്കേതികവിദ്യയും നടപടികളും ഈ സഹകരണ ധാരണയിലൂടെ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.