Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുനരുപയോഗിക്കാവുന്ന ഊര്‍ജ രംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും ഹെല്ലെനിക്കുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം


 

പുനരുപയോഗിക്കാവുന്ന ഊര്‍ജ രംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും ഹെല്ലെനിക്കുമായുള്ള ധാരണാപത്രം സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. ഹെല്ലെനിക് വിദേശകാര്യ മന്ത്രി ബഹുമാനപ്പെട്ട നികോസ് കോട്‌സിയാസ് 2017 നവംബറില്‍ ന്യൂഡെല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹവും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജുമാണു ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
പരസ്പരം ഗുണകരമാവുംവിധവും സമത്വപൂര്‍ണമായും പുതിയതും ആവര്‍ത്തിക്കപ്പെടാവുന്നതുമായ പ്രശ്‌നങ്ങളില്‍ ഉഭയകക്ഷി സാങ്കേതിക സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള സഹകരണാടിസ്ഥാനത്തിലുള്ള സ്ഥാപനപരമായ ബന്ധത്തിന് അടിത്തറയൊരുക്കാനാണ് ഇരുപക്ഷവും ഉദ്ദേശിക്കുന്നത്.
സഹകരിക്കാവുന്ന മേഖലകള്‍ സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യാനും നിരീക്ഷിക്കാനും ചര്‍ച്ച ചെയ്യാനുമായി ഒരു സംയുക്ത പ്രവര്‍ത്തന സംഘം രൂപീകരിക്കാനും ധാരണാപത്രത്തിലൂടെ ലക്ഷ്യംവെക്കുന്നു. ധാരണാപത്രത്തിലൂടെ വൈദഗ്ധ്യത്തിന്റെ വിനിമയവും ശൃംഖലവല്‍ക്കരിക്കല്‍ വഴി വിവരങ്ങള്‍ പങ്കുവെക്കാനും ഉദ്ദേശിക്കുന്നുണ്ട്.