പിഎം ഇന്ത്യ
രാജ്യത്ത് മനുഷ്യാവകാശങ്ങളുടെ മികച്ച സംരക്ഷണം ഉറപ്പാക്കുന്നതിനും മുനഷ്യാവകാശം പ്രോത്സാഹിപ്പിക്കുന്നതിനുമായി മനുഷ്യാവകാശ സംരക്ഷണ (ഭേദഗതി) ബില്‍ 2018ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
പ്രധാനപ്പെട്ട സവിശേഷതകള്‍
1) ‘ദേശീയ ബാലാവകാശ കമ്മിഷനെ’ കമ്മിഷനിലെ ഡീംഡ് അംഗമായി ഉള്‍പ്പെടുത്തുന്നതിന് ഇത് നിര്‍ദ്ദേശിക്കുന്നു.
2) കമ്മിഷന്റെ ഘടനയില്‍ വനിതാ അംഗത്തെ ഉള്‍പ്പെടുത്തുന്നതിന് ഇത് നിര്‍ദ്ദേശിക്കുന്നു
3) ചെയര്‍പേഴ്സനെ തെരഞ്ഞെടുക്കുന്നതിനുള്ള രീതിയും യോഗ്യതയും വിശാലമാക്കുന്നതിനും നിര്‍ദ്ദേശിക്കുന്നു; ദേശീയ മനുഷ്യാവകാശ കമ്മിഷനോടൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഇതിലുള്‍പ്പെടും.
4) കേന്ദ്ര ഭരണപ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘന കേസുകള്‍ പരിശോധിക്കുന്നതിനായി ഒരു സംവിധാനം ഉള്‍പ്പെടുത്തുന്നതിനും ഇത് നിര്‍ദ്ദേശിക്കുന്നു.
5. മറ്റ് കമ്മിഷനുകളുടെ ചെയര്‍പേഴ്സണ്‍മാരുടെയും അംഗങ്ങളുടെയും കാലാവധിയുമായി ഏകീകരിക്കുന്നതിതിനായി ദേശീയ മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണിന്റെയും അംഗങ്ങളുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണിന്റെയും അംഗങ്ങളുടെയും കാലാവധി ഭേദഗതി ചെയ്യുന്നതിനും ഇത് നിര്‍ദ്ദേശിക്കുന്നുണ്ട്.
ഗുണഫലങ്ങള്‍:
ഇന്ത്യയിലെ മനുഷ്യാവകാശ സ്ഥാപനങ്ങളെ അവരുടെ അധികാരവും പങ്കും ഉത്തരവാദിത്തവും കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിനായി ശക്തിപ്പെടുത്തുന്നതിന് ഈ ഭേദഗതി സഹായിക്കും. അതിനുപുറമെ ഭേദഗതിചെയ്ത നിയമം ജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍, സമത്വം, രാജ്യത്ത് വ്യക്തികളുടെ മാന്യത എന്നിവ ഉറപ്പുവരുത്തുന്നതിന് ആഗോള നിലവാരവും അളവുകോലുമായി ശരിയായി യോജിച്ച് പോകുന്നതുമാണ്.
പശ്ചാത്തലം:
1993ലെ മനുഷ്യാവകാശസംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിലൂടെ ദേശീയ മനുഷ്യാവകാശ കമ്മിഷനും (എന്‍.എച്ച്.ആര്.സി) സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളും (എസ്.എച്ച്.ആര്.സി) സ്വയംഭരണം, സ്വാതന്ത്ര്യം, ബഹുസ്വരത, മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനവും കൃത്യമായ സംരക്ഷണവും സംബന്ധിച്ച കാര്യങ്ങളില്‍ പാരിസ് തത്വത്തിന് കൂടുതല്‍ അനുസൃതമാകും.