പിഎം ഇന്ത്യ
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കെ. സഞ്ചിതാ ചാനുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി പറഞ്ഞു: ‘ഇന്ത്യക്ക് രണ്ടാമതൊരു സ്വര്‍ണ്ണമെഡല്‍. വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കെ. സഞ്ചിതാ ചാനുവിന് അഭിനന്ദനങ്ങള്‍. ഈ അസാമാന്യ പ്രകടനത്തില്‍ രാഷ്ട്രം അതീവ സന്തോഷത്തിലാണ്’.
ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് സിറ്റിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ലഭിച്ച രണ്ടാമത്തെ സ്വര്‍ണ്ണ മെഡലാണ് ചാനുവിന്റേത്.
A second Gold for India! Congratulations to K Sanjita Chanu on winning the Gold Medal in the Women’s 53 kg weightlifting event. The nation is overjoyed by this exemplary performance: PM @narendramodi #GC2018 @GC2018 pic.twitter.com/nGcRymiry8
— PMO India (@PMOIndia) April 6, 2018