Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യ, വൈദ്യശാസ്ത്ര മേഖലകളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും സ്വാസിലാന്റും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം


ആരോഗ്യ, വൈദ്യശാസ്ത്ര രംഗങ്ങളില്‍ സഹകരിക്കുന്നതിന് ഇന്ത്യയുടം സ്വാസിലാന്റും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2018 ഏപ്രില്‍ 9 നാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ധാരണാപത്രത്തില്‍ താഴെപ്പറയുന്ന മേഖലകളില്‍ സഹകരണത്തിന് വ്യവസ്ഥ ചെയ്യുന്നു.

1.ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍

2.മെഡിക്കല്‍ കണ്‍സ്യൂമബിള്‍ ഉല്‍പ്പന്നങ്ങള്‍

3.വൈദ്യശാസ്ത്ര ഗവേഷണം

4.വൈദ്യശാസ്ത്ര ഉപകരണങ്ങള്‍

5.പൊതുജനാരോഗ്യം

6.സാംക്രമിക രോഗങ്ങള്‍ തടയലും നിരീക്ഷണവും

7.ആരോഗ്യം ടൂറിസം

8.പരസ്പര താല്‍പര്യമുള്ള മറ്റ് മേഖലകള്‍

സഹകരണത്തിന്റെ വിശദാംശങ്ങള്‍ നിശ്ചയിക്കാനും അവ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനുമായി ഒരു പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കും.