Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രിയോടൊപ്പം എസ്.ജി.പി.സി. പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രി ശ്രീമതി ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ന്യഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയിലെ അംഗങ്ങളും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഗുരുദ്വാരകള്‍ ഉള്‍പ്പെടെ ചാരിറ്റബിള്‍ മത സ്ഥാപനങ്ങള്‍ സൗജന്യമായി നല്‍കുന്ന അന്നദാനത്തിലെ ചേരുവകള്‍ക്കുള്ള കേന്ദ്ര ജി.എസ്.റ്റി.യുടെയും, സംയോജിത ജി.എസ്.റ്റി.യുടെയും (ഐ.ജി.എസ്.റ്റി) കേന്ദ്ര വിഹിതം മടക്കിനല്‍കുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ‘സേവാഭോജ് യോജന’യുടെ കീഴില്‍ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. കരിമ്പ് കര്‍ഷകരുടെ ക്ലേശം കുറയ്ക്കാന്‍ നിരവധി നടപടികള്‍ കൈക്കൊണ്ടതിന് പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.