Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ രാജസ്ഥാന്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂലൈ 7) രാജസ്ഥാനിലെ ജയ്പൂര്‍ സന്ദര്‍ശിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെയും, രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെയും വിവിധ പദ്ധതികളുടെ 12 ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ദൃശ്യ- ശ്രവ്യ ആവിഷ്‌ക്കാരം ജയ്പൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി വീക്ഷിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ പരിപാടി നിയന്ത്രിക്കും.

താഴെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാണ് അവതരണത്തില്‍ പങ്കെടുക്കുക :

  1. ·  പ്രധാനമന്ത്രി ഉജ്ജ്വല യോജന
  2. ·  പ്രധാനമന്ത്രി മുദ്രാ യോജന
  3. ·  പ്രധാനമന്ത്രി പാര്‍പ്പിട യോജന
  4. ·  സ്‌കില്‍ ഇന്ത്യ
  5. ·  രാഷ്ട്രീയ ശിശു ആരോഗ്യ പരിപാടി
  6. ·  മുഖ്യമന്ത്രി രാജശ്രീ യോജന
  7. ·  ഭാമാഷാ സ്വാസ്ത്യ ബീമാ യോജന
  8. ·  മുഖ്യമന്ത്രി ജല്‍ സ്വാവലംബന്‍ അഭിയാന്‍
  9. ·  ശ്രമിക് കല്യാണ്‍ കാര്‍ഡ്
  10. ·  മുഖ്യമന്ത്രി പലന്‍ഹര്‍ യോജന
  11. ·  ഛാത്രാ സ്‌കൂട്ടി വിതരണ്‍ യോജന
  12. ·  ദീന്‍ ദയാല്‍ ഉപാദ്ധ്യായ വരിഷ്ട് നാഗരിക് തീര്‍ത്ഥയാത്രാ യോജന.
  13. മൊത്തം 2,100 കോടി രൂപ ചെലവ് വരുന്ന 13 നഗര അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ :
  14. ·  ഉദയ്പൂര്‍ നഗരത്തിനായുള്ള സംയോജിത അടിസ്ഥാന സൗകര്യ പാക്കേജ്.
  15. ·  അജ്മീറിനുള്ള എലവേറ്റഡ് റോഡ് പദ്ധതി.
  16. ·  അജ്മീര്‍, ഭീല്‍വാഡ, ബിക്കാനീര്‍, ഹനുമാന്‍ഗഢ്, സിക്കര്‍, മൗണ്ട് അബു എന്നിവിടങ്ങളിലെ ജലവിതരണ, അഴുക്ക് ചാല്‍ പദ്ധതികള്‍
  17. ·   ധോല്‍പൂര്‍, നഗൗര്‍, ആല്‍വാര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലെ എസ്.റ്റി.പി. യുടെ നിലവാരം ഉയര്‍ത്തല്‍.
  18. ·  ബുണ്ടി, അജ്മീര്‍, ബിക്കാനീര്‍ എന്നീ ജില്ലകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗര) കീഴിലുള്ള പദ്ധതികള്‍.
  19. ·  ദസറാ മൈതാന്‍ രണ്ടാം ഘട്ടം, കോട്ട.
  20. പ്രധാനമന്ത്രി ഒരു പൊതുയോഗത്തെയും അഭിസംബോധന ചെയ്യും.