Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേരളത്തിലെ വെള്ളപ്പൊക്ക സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു ; സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കി


സംസ്ഥാനം നേരിടുന്ന  ഗുരുതരമായ വെള്ളപ്പൊക്ക സ്ഥിതിഗതികളെ സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി ടെലിഫോണില്‍ സംസാരിച്ചു.

പ്രധാനമന്ത്രി പറഞ്ഞു ‘കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ചു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഈ ദുരന്തം നേരിടുന്നതില്‍ കേരളത്തിലെ ജനങ്ങളോടൊപ്പം ഞങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും.’