പിഎം ഇന്ത്യ
ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പ് തടയാനുമായി 1989 ല്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ നിലവില്‍ വന്ന ചട്ടം ഭേദഗതി ചെയ്യാന്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. ബാങ്ക് വിവരങ്ങളും, നികുതി സംബന്ധിച്ച വിവരങ്ങളും പരസ്പരം കൈമാറാന്‍ ധാരണപത്രം വ്യവസ്ഥ ചെയ്യുന്നു.