പിഎം ഇന്ത്യ
പെട്രോളിയം, വാതക മേഖലയിലെ രാജ്യത്തിനകത്തും, പുറത്തും നിന്നുള്ള സി.ഇ.ഒ. മാര്‍ , വിദഗ്ദ്ധര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.
സൗദിഅറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിലെ ബന്ധപ്പെട്ട മന്ത്രിമാര്‍, സൗദി ആരാംകോ, അഡ്നോക്ക്, ബി.പി., റോസ്നെഫ്റ്റ്, ഐ.എച്ച്.എസ്, മാര്‍ക്കിറ്റ്, പയനിയര്‍ നാച്ച്വറല്‍ റിസോഴ്സസ്സ് കമ്പനി, എമേഴ്സണ്‍ ഇലക്ട്രിക് കമ്പനി, ടെലൂറിയന്‍, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, ഷ്ളൂംബര്ഗര് ലിമിറ്റഡ്, വുഡ് മെക്കന്‍സി, ലോകബാങ്ക്, അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി, ബ്രൂക്ലിംസ് ഇന്ത്യ, പെട്രോളിയം ഉല്‍പ്പാദനവും, വിതരണവുമായി ബന്ധപ്പെട്ട വിവിധ ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികള്‍ മുതലായവര്‍ യോഗത്തില്‍ സംബന്ധിച്ചു.
കേന്ദ്ര മന്ത്രിമാരായ ശ്രീ. അരുണ്‍ ജയ്റ്റ്ലി, ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്, നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ ഡോ. രാജീവ് കുമാര്‍, കേന്ദ്ര ഗവണ്‍മെന്റിലെയും, നിതി ആയോഗിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയില്‍ ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കുന്നതിന് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേന്ദ്ര ഗവണ്മെന്റ് കൈക്കൊണ്ട നടപടികളെ ആഗോള സി.ഇ.ഒ. മാരും വിദഗ്ദ്ധരും അഭിനന്ദിച്ചു. ഈ രംഗത്തെ നിക്ഷേപത്തില്‍ ഇന്ത്യയുടെ ആഗോള റാങ്കിംഗ് 56 ല്‍ നിന്നും 44 ലേയ്ക്ക് ഉയര്‍ന്നത് അവര്‍ പ്രത്യേക പരാമര്‍ശിച്ചു. ഇന്ത്യയിലെ എണ്ണ, വാതക, അടിസ്ഥാന സൗകര്യ മേഖലയിലെ വിപുലീകരണം, പര്യവേഷണവും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കല്‍, സൗരോര്‍ജ്ജത്തിന്റെയും ജൈവ ഇന്ധനങ്ങളുടെയും സാധ്യത, ഊര്‍ജ്ജ മേഖലയോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ സംയോജിത സമീപനം ചര്‍ച്ചയ്ക്ക് വന്നു. നയപരമായ വിഷയങ്ങളില്‍ ബന്ധപ്പെട്ട എല്ലാവരെയും ഒരുമിച്ച് കൊണ്ട് വരുന്ന ഇത്തരം സവിശേഷമായൊരു ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തതിന് വിദഗ്ദ്ധര്‍ ഗവണ്മെന്റിനെ അഭിനന്ദിച്ചു.
ഊര്‍ജ്ജ മേഖലയിലെ ആഗോള വ്യവസായങ്ങളുമായി ആശയ വിനിമയം നടത്തവെ എണ്മ, പ്രകൃതി വാതക വിപണിയില്‍ ഇന്ത്യയുടെ നിര്‍ണ്ണായക സ്ഥാനം എടുത്ത് പറഞ്ഞു. എണ്ണ വിപണി നിയന്ത്രിക്കുന്നത് ഉല്പ്പാദകരാണെന്ന് പറഞ്ഞ അദ്ദേഹം, അളവും, വിലയും നിശ്ചയിക്കുന്നത് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. മതിയായ തോതില്‍ ഉല്‍പ്പാദനം ഉണ്ടെങ്കിലും പെട്രോളിയം വിപണിയുടെ സവിശേഷ പ്രത്യേകതകള്‍ എണ്ണയുടെ വില വര്‍ദ്ധിപ്പിച്ചു. മറ്റ് വിപണികള്‍ എന്നപോലെ എണ്ണ വിപണിയിലും ഉല്‍പ്പാദകരും, ഉപഭോക്താക്കളും തമ്മില്‍ ഒരു കൂട്ട്കെട്ട് ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രി ശക്തിയായി ആവശ്യപ്പെട്ടു. വീണ്ടെടുക്കലിന്റെ പാതയിലുള്ള ആഗോള സമ്പദ്ഘടനയെ ഭദ്രമാക്കാന്‍ ഇത് സഹായിക്കും.
ഇന്ത്യയ്ക്ക് പ്രസക്തമായ സുപ്രധാനവും, നയപരവുമായ ചില വിഷയങ്ങളില്‍ ശ്രീ. മോദി വിദഗ്ദ്ധരുടെ ശ്രദ്ധ ക്ഷണിച്ചു. ഒന്നാമതായി വര്‍ദ്ധിച്ച് വരുന്ന ക്രൂഡ് ഓയില്‍ വിലകള്‍ മൂലം ഉപഭോക്തൃ രാജ്യങ്ങള്‍ ഗുരുതരമായ വിഭവ ദൗര്‍ലഭ്യമുള്‍പ്പെടെ നിരവധി മറ്റ് സാമ്പത്തിക വെല്ലുവിളകളും നേരിടേണ്ടി വരുന്നുവെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. ഈ വിടവ് നികത്താന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സഹകരണം വളരെ നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തങ്ങളുടെ നിക്ഷേപ മിച്ചം വികസ്വര രാഷ്ട്രങ്ങളിലെ എണ്ണ മേഖലയുടെ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. വര്‍ദ്ധിച്ച പ്രദേശത്ത് എണ്ണ പര്യവേഷണം നടത്തുന്നതിന് സാങ്കേതികപരവും, അല്ലാത്തതുമായ സഹായം വികസിതരാജ്യങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. വാതക വിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം അദ്ദേഹം തേടി. പ്രകൃതി വാതകത്തിന്റെ വാണിജ്യ ഉപയോഗത്തില്‍ പ്രസക്തമായ ഉയര്‍ന്ന മര്‍ദ്ദത്തിലും, ഉയര്‍ന്ന താപത്തിലുമുള്ള സാങ്കേതികവിദ്യയുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രാദേശിക കറന്‍സിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാനായി വ്യവസ്ഥകള്‍ പുനരവലോകനം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഈ രംഗത്ത് തന്റെ ഗവണ്മെന്റ് കൈക്കൊണ്ട നയപരമായ വിവിധ ഉദ്യമങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രധാനമന്ത്രി വിശദീകരിച്ചു. വാതക വില നിര്‍ണ്ണയത്തിലും, പിവണനത്തിലും കൊണ്ടുവന്ന ഉദാര വല്‍ക്കരണം അദ്ദേഹം എടുത്ത് പറഞ്ഞു. ഓപ്പണ്‍ ഏക്കറേജ് ലൈസന്‍സിംഗ് നയം, കോള്‍ഡ് ബെഡ് മീഥേന്‍ വേഗത്തില്‍ പണമാക്കി മാറ്റല്‍, ചെറുകിട എണ്ണപാടങ്ങളുടെ കണ്ടെത്തലിനുള്ള പ്രോത്സാഹനം, ദേശീയതലത്തിലുള്ള സെയ്സ്മിക്ക് സര്‍വ്വെ മുതലായവയെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇപ്പോള്‍ നടന്ന് വരുന്ന വാണിജ്യ വിനിയോഗത്തെ കുറിച്ച് സംസാരിക്കവെ, ഉല്‍പ്പാദനം പങ്കിടാനുള്ള കരാര്‍ ദീര്ഘിപ്പിക്കലിനെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.
PM's meeting with Global Oil and Gas Experts/CEOs. https://t.co/1ql1ZjskGT
— PMO India (@PMOIndia) October 15, 2018
via NaMo App pic.twitter.com/UK73XyjRul