Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയെ പാക് പ്രധാനമന്ത്രി: ടെലിഫോണില്‍ ബന്ധപ്പെട്ടു


പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ശ്രീ മുഹമ്മദ് നവാസ് ഷെറീഫ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് കാരണക്കാരായവരും അതുമായി ബന്ധപ്പെട്ടവരുമായ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ശക്തവും അടിയന്തിരവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ശ്രീ മോദി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പാകിസ്ഥാന് ഇന്ത്യ കൈമാറിയിട്ടുണ്ട്. ഭീകരവാദികള്‍ക്കെതിരെ തന്റെ ഗവണ്‍മെന്റ് അതിവേഗം ഉറച്ച നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീ നവാസ് ഷെറീഫ് പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കി.