Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗോള എണ്ണ പ്രകൃതിവാതക വിദഗ്ധരുമായയി പ്രധാനമന്ത്രിയുടെ ആശയവിനിമയം


ആഗോളരംഗത്തെ എണ്ണ, പ്രകൃതിവാതക വിദഗ്ധരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് ആശയവിനിമയം നടത്തി. ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗത്തില്‍ വാതകത്തിന്റെ വിഹിതം, രാജ്യത്ത് എണ്ണ, പ്രകൃതിവാതക മേഖലയില്‍ പുതിയ നിക്ഷേപം ഇറക്കല്‍, നിയന്ത്രണ ചട്ടകൂടുകള്‍, അന്താരാഷ്ട്ര തലത്തില്‍ എണ്ണപ്പാടങ്ങള്‍ ഏറ്റെടുക്കല്‍, കോള്‍ബെഡ് മീതൈന്‍, ഷെയില്‍ ഗ്യാസ് തുടര്‍ന്ന് വളര്‍ന്ന് വരുന്ന പുതിയ മേഖലകള്‍, എണ്ണ-പ്രകൃതി വാതക രംഗത്തു മേക്ക് ഇന്‍ ഇന്ത്യയുടെ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.

വര്‍ദ്ധിച്ച തോതില്‍ നിക്ഷേപം ആകര്‍ഷിക്കല്‍, സാങ്കേതിക നവീകരണം, മനുഷ്യവിഭവശേഷി വികസനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഈ മേഖലയോടുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

കേന്ദ്ര മന്ത്രിമാരായ ശ്രീ.അരുണ്‍ ജെയ്റ്റ്‌ലി, ശ്രീ.ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ. പീയൂഷ് ഗോയല്‍ എന്നിവരും നിതി അയോഗ് ഉപാദ്ധ്യക്ഷന്‍ ശ്രീ. അരവിന്ദ് പനഗാരിയ, നിതി അയോഗിലെയും, കേന്ദ്ര ഗവണ്‍മെന്റിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

********