Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അതിര്‍ത്തി ചന്തകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ധാരണാപത്രം.


ഇന്ത്യ–ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്ത് അതിര്‍ത്തി ചന്തകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും 2010 ഒക്‌ടോബര്‍ 23ന് ഒപ്പ് വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇവ സ്ഥാപിക്കുന്നതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്കും, വ്യവസ്ഥകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ വസിക്കുന്നവരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടാണ് അതിര്‍ത്തി ചന്തകള്‍ തുടങ്ങുന്നത്. ബംഗ്ലാദേശുമായി ത്രിപുര, മേഖാലയ എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇത്തരം രണ്ട് ചന്തകള്‍ കൂടി തുടങ്ങുക.