Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഛത്തീസ്ഗഡില്‍ ജരാസ്ഗുഡാ വിമാനത്താവളവും മറ്റ് വികസന പദ്ധതികളും രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

ഛത്തീസ്ഗഡില്‍ ജരാസ്ഗുഡാ വിമാനത്താവളവും
മറ്റ് വികസന പദ്ധതികളും രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട്
പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

ഛത്തീസ്ഗഡില്‍ ജരാസ്ഗുഡാ വിമാനത്താവളവും
മറ്റ് വികസന പദ്ധതികളും രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട്
പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

ഛത്തീസ്ഗഡില്‍ ജരാസ്ഗുഡാ വിമാനത്താവളവും
മറ്റ് വികസന പദ്ധതികളും രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട്
പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ


ഒഡീഷയിലെ ഗവര്‍ണര്‍ ശ്രീമാന്‍ പ്രൊഫ: ഗണേഷിലാല്‍ ജി, സംസ്ഥാന മുഖ്യമന്ത്രി ശ്രിമാന്‍ നവീന്‍ പട്‌നായിക് ജി, കേരന്ദ മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീമാന്‍ ജൂവല്‍ ഓറംജി, ധര്‍മ്മേന്ദ്ര പ്രധാന്‍ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ടവ്യക്തികളെ,

    താല്‍ച്ചറില്‍ പ്രവര്‍ത്തനരഹിതമായ വളംഫാക്ടറി 13,000 കോടി രൂപ ചെലവഴിച്ച് പുനരുദ്ധാരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. ഒരുതരത്തില്‍ ഇത് ഈ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറും. ആധുനിക ഒഡീഷ, ആധുനിക ഇന്ത്യ എന്നിവയ്ക്ക് ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍ ഉണ്ടായേ തീരൂ. അതുകൊണ്ടുതന്നെ ഇവിടുത്തെ വീര്‍ സുരേന്ദ്ര സൈന്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനുള്ള അവസരം ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ഇവിടെ വരുന്ന സഞ്ചാരികള്‍, വീര്‍ സുരേന്ദ്രസൈനിനെക്കുറിച്ച് ചേര്‍ക്കുമ്പോള്‍ അവര്‍ ഒഡീഷയുടെ ധീരതയിലും ത്യാഗത്തിലും ഒഡീഷയുടെ അര്‍പ്പണ കഥകളിലും ആകൃഷ്ടരാകുക സ്വാഭാവികവുമായിരിക്കും.

    ഇന്ന്, ഇവിടെ നിന്ന് നിരവധി വലിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഒഡീഷയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ്. ഇത്രയും കാലമായിട്ടും എന്തുകൊണ്ട് ഇത് നിര്‍മ്മിച്ചില്ലെന്ന് കണ്ടെത്തേണ്ടത് നിങ്ങളാണ്. ചിലപ്പോള്‍ ഇത് എന്നെ കാത്തിരുന്നതാകാം.

    ഞാന്‍ ഗുജറാത്തിലെ കച്ച് ജില്ലയില്‍പ്പെട്ട വ്യക്തിയാണ്. അത് ഒരു മരുഭൂമിയാണ്, മറുവശത്ത് പാക്കിസ്ഥാനും. ആ ജില്ലയില്‍ അഞ്ച് വിമാനത്താവളങ്ങളുണ്ട്. ഇന്ന് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം ഒഡീഷയിലെ രണ്ടാമത്തെ വിമാനത്താവളത്തിന്റെ നിര്‍മ്മാണം തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ വ്യോമയാനമേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയെക്കുറിച്ച് സുരേഷ്ജി അല്‍പ്പം മുമ്പ് പറഞ്ഞിരുന്നു. സ്വാതന്ത്ര്യം തൊട്ട് രാജ്യത്ത് പറന്നുകൊണ്ടിരിക്കുന്ന മൊത്തം വിമാനത്തിന്റെ എണ്ണം വെറും 450 ആണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടേയ്ക്കാം. ഇത് സ്വാതന്ത്ര്യം മുതലുള്ള കാര്യമാണ്, എന്നാല്‍ ഈ വര്‍ഷം മാത്രം 950 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. നമ്മള്‍ എന്താണ് നേടാന്‍ പോകുന്നതെന്നും എത്രവേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ആര്‍ക്കെങ്കിലും ചിന്തിക്കാനാകുമോ? ഭുവനേശ്വര്‍, റാഞ്ചി, റായ്പൂര്‍ എന്നീ മൂന്ന് പ്രദേശങ്ങളുടെ മദ്ധ്യത്തിലായാണ് വീര്‍ സുരേന്ദ്രന്‍ സൈന്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് വികസനത്തിന്റെ നിരവധി സാദ്ധ്യതകള്‍ക്ക് ചിറകുകള്‍ നല്‍കുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാം. ഇതുമൂലം ദ്രുതഗതിയിലുള്ള ഒരു പുതിയ വികസനവും ഉണ്ടാകും.

    ജാരസ്ഗുഡ്ഡാ, സമ്പല്‍പൂര്‍ ഛത്തീസ്ഗഡിന്റെ സമീപമേഖലകളില്‍  എന്നിവിടങ്ങളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വ്യവസായികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ വളരെയധികം പ്രധാന്യമുള്ളതാണ്. അവര്‍ക്ക് സുഗമമായി ഈ മേഖലയില്‍ സഞ്ചരിക്കാന്‍ കഴിയുമോയെന്നാണ് വ്യാപാരവീക്ഷണകോണിലൂടെ അവര്‍ നോക്കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന നമ്മുടെ ചിന്തയുടെ അര്‍ത്ഥം തന്നെ പ്രദേശങ്ങള്‍ തമ്മില്‍ സന്തുലിതാവസ്ഥയുണ്ടാകണം. പശ്ചിമ ഇന്ത്യയില്‍ വികസനം തുടരുകയും പൂര്‍വ്വ ഇന്ത്യ വികസനത്തില്‍ പിന്നോക്കം പോകുകയുമെന്ന അസമത്വം രാജ്യത്തിന് തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതാണ് കിഴക്കന്‍ ഇന്ത്യ വികസിപ്പിക്കണമെന്നതില്‍ നമ്മള്‍ നിരന്തരമായി പ്രയത്‌നിക്കുന്നത്. അതില്‍ ഒഡീഷയുടെ വികസനം ഒരു പ്രധാനഘടകമാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശോ, ഒഡീഷയോ, പശ്ചിമബംഗാളോ, ആസമോ, അല്ലെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോ ആയിക്കോട്ടെ, ഈ സമഗ്രമേഖലയിലേയും വികസനം അതീവ പ്രാധാന്യമുള്ളതാണ്.

    ഇന്ന് ഞാന്‍ ഒരു വിമാനത്താവളം ഇവിടെ ഉദ്ഘാടനം ചെയ്യുകയാണ്, നാളെ കഴിഞ്ഞ് സിക്കിമില്‍ ഒരു വിമാനത്താവളം ഞാന്‍  ഉദ്ഘാടനം ചെയ്യുന്നുണ്ട്. എത്ര പ്രവര്‍ത്തനങ്ങള്‍ എന്ത് വേഗതയിലാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് വിഭാവനചെയ്യാവുന്നതാണ്. ഇന്ന് ഒരു കല്‍ക്കരി ഖനി രാജ്യത്തിന് സമര്‍പ്പിക്കാനുള്ള ഭാഗ്യം കൂടി എനിക്ക് ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനത്തിന്റെ കേന്ദ്രം ഊര്‍ജ്ജമാണെന്നതിനെക്കുറിച്ച് നമ്മുക്ക് വ്യക്തമായ ബോധമുണ്ട്, കറുത്ത രത്‌നങ്ങളുള്ള ഒഡീഷ ഭാഗ്യമുള്ളതുമാണ്. ഇന്ന് ഖനിയില്‍ നിന്നും കല്‍ക്കരി എടുക്കുന്ന പണി ആരംഭിക്കുകയാണ്. ആ കല്‍ക്കരിയില്‍ നിന്നും ഊര്‍ജ്ജ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും ആരംഭിക്കുന്നു. അതിലൂടെ വികസന പ്രതീക്ഷകള്‍ കൂടുതല്‍ ശേഭയേറിയതുമാകുന്നു.

    ഇന്ന് ഒരു റെയിവേ പദ്ധതിക്ക് വിമാനത്താവളവുമായി ബന്ധിപ്പിക്കാന്‍ കഴിയും; വികസനത്തിന്റെ അടുത്തഘട്ടത്തില്‍ ബന്ധിപ്പിക്കല്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. അത് ഒരു ഹൈവേയോ, റെയില്‍വേയോ, വ്യോമപാതകളോ, ജലപാതകളോ ഏതോ ആയിക്കോട്ടെ. എല്ലാ പ്രദേശങ്ങളേയും ഇന്റര്‍നെറ്റ് മുഖേന ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
    ഈ ഗോത്രമേഖലയെ ഇന്ന് റെയില്‍വേ കൊണ്ട് ബന്ധിപ്പിക്കുകയാണ്; ഇത് തന്നെ ഒരു സുപ്രധാനമായ ചുവടുവയ്പ്പാണ്. ഭാവിയില്‍ ഒഡീഷയുടെ മൊത്തം വികസനത്തിലെ വലിയൊരു മാറ്റം കൊണ്ടുവരുന്നത് ബന്ധിപ്പിക്കലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വീര്‍ സുരേന്ദ്ര സൈന്‍ വിമാനത്താവളം അഭിമാനപൂര്‍വ്വം ഞാന്‍ സമര്‍പ്പിക്കുന്നു.

വളരെയധികം നന്ദി!