പിഎം ഇന്ത്യ
ബെംഗലുരു ജിഗാനിയില്‍ ഫ്രോണ്ടിയേഴ്‌സ് ഇന്‍ യോഗ റിസര്‍ച്ച് ആന്‍ഡ് ഇറ്റ്‌സ് അപ്ലിക്കേഷന്‍ അന്തര്‍ദേശീയ കോണ്‍ഗ്രസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.
സംയോജിത ചികില്‍സയ്ക്കായുള്ള ആശുപത്രിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.
പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം:
കര്‍ണാടക ഗവര്‍ണര്‍ ശ്രീ. വാജുഭായ് വാല,
കര്‍ണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യ,
മന്ത്രിസഭയിലെ എന്റെ വിലപ്പെട്ട സഹപ്രവര്‍ത്തകരെ,
ഡോ.നാഗേന്ദ്ര,
വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളെ, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ ആദരണീയരായ അതിഥികളെ, മറ്റു യോഗാ തത്പരരെ,
യോഗയുടെ അനന്തസാധ്യതകളും അതിന്റെ പ്രായോഗികതയും എന്നതിനെക്കുറിച്ച് നടക്കുന്ന 21 അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നത് അതീവ സന്തോഷകമാണ്, ഒപ്പം അംഗീകാരവുമാണ്.
ഈ സമ്മേളനം സംഘടിപ്പിച്ചതിന് വിവേകാനന്ദ യോഗ അനുസന്ധാന്‍ സംസ്ഥയോട് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
ഭാരതീയവും പാശ്ചാത്യവുമായ ചിന്തകളെ ആഴത്തില്‍ ഗ്രഹിച്ച് സമന്വയിപ്പിക്കുകയും നമ്മുടെ പുരാതന തത്വചിന്തകളില്‍ നിന്നും ജ്ഞാനത്തില്‍ നിന്നും അതിന്റെ അന്തഃസത്ത സ്വാംശീകരിക്കുകയുമെന്നത് വിവേകാനന്ദന്റെ ദീര്‍ഘവീക്ഷണമായിരുന്നു.
അദ്ദേഹം ഇന്ത്യയുടെ ആത്മീയ നവീകരണത്തിനു വേറിട്ട സംഭാവനകള്‍ നല്‍കുകമാത്രമല്ല, കാലാതീതമായ നമ്മുടെ വിജ്ഞാന ലോകത്തിനു മുമ്പില്‍ വെക്കുകയും ചെയ്തു.
അദ്ദേഹത്തിന് മനുഷ്യ വൈവിധ്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് അഗാധമായ ധാരണയുണ്ടായിരുന്നുവെന്ന് മാത്രമല്ല, ലോകത്ത് ഐക്യമുണ്ടാകുന്നതിനെക്കുറിച്ച് ശക്തമായി സംസാരിക്കുകയും ചെയ്തിരുന്നു.
യോഗ ശാസ്ത്രത്തിന് പ്രത്യേക സവിശേഷതയുള്ള വര്‍ഷമാണിത്.
ജൂണ്‍ 21നു നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് 192 രാഷ്ട്രങ്ങളില്‍ നിന്നായി ഒരു കോടിയിലേറെ ജനങ്ങള്‍ ഒത്തുചേരുകയുണ്ടായി.
ആഗോളതലത്തില്‍ ലഭിക്കുന്ന ഈ ആഴമേറിയ പിന്തുണ അന്താരാഷ്ട്ര തലത്തില്‍ യോഗയ്ക്ക് ലഭിക്കുന്ന ജനപ്രീതിയുടെ അടയാളമാണ്.
ആരോഗ്യത്തിനും സൗഖ്യത്തിനുമുള്ള ആഗോളപരമായ ഉത്കര്‍ഷേച്ഛയുടെ പ്രതീകമാണത്.
പ്രകൃതി മാതാവിനും മനുഷ്യനുമിടയിലുള്ള സംതുലനത്തിനും രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ സാഹോദര്യത്തിനും സമാധാനത്തിനുമായി ആഗോളതലത്തിലുള്ള അഭിവാഞ്ഛയാണത് പ്രതിഫലിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതും.
തങ്ങള്‍ക്ക് പരിചിതമായ ജീവിതസാഹചര്യങ്ങളുടെ അതിര്‍ത്തിക്കപ്പുറത്ത് മറ്റു സംസ്‌കാരങ്ങളില്‍ നിന്നുള്ള ആളുകളുമായി ബന്ധപ്പെടുന്നതിനുള്ള ജനങ്ങളുടെ ശേഷി, ബൃഹത്തായൊരു നന്മ തേടാനായുള്ള കൂട്ടായ്മ എന്നീ കാര്യങ്ങള്‍ ഇത് ഒരിക്കല്‍ക്കൂടി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.
കാലാതീത ശാസ്ത്രമായ യോഗ പ്രായോഗികമായി പ്രകടിപ്പിക്കുന്നതിനുള്ള ഐക്യത്തിന്റെ ചോദനയാണിത്.
യോഗയുടെ ശക്തിയിലുള്ള വിശ്വാസവും മാനവികതയുടെ ആത്മധൈര്യവുമാണിത്.
2014 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ ഞാന്‍ നിര്‍ദ്ദേശിച്ചതാണ് ഈയൊരു തുടക്കം.
ലോകത്തിന്റെ ഭാസുരമായ ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ആരോഗ്യകരമായ ശീലങ്ങളും സന്തുഷ്ടരായ ജനതയും വ്യക്തി, രാഷ്്രടം, ആഗോള സമൂഹം എന്നീ നിലകളില്‍ നാം തെരഞ്ഞടുക്കുന്ന വഴികളെ സ്വാധീനിക്കുംവിധം നമ്മുടെ ജീവിതക്രമത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ പ്രധാനമാണ്.
യോഗയ്ക്കിത് ലോകത്തിനു മുമ്പില്‍ ഉദിച്ചുയരുന്ന അംഗീകാമാണ്.
ഭൂമിശാസ്ത്രപരമായോ സാസ്‌കാരികമായോ പരിഗണനകളില്ലാതെ ലോകമെങ്ങുള്ള ജനങ്ങള്‍, തങ്ങളുടെ ജീവിതത്തിന് ഒരു പുനര്‍നിര്‍വ്വചനം നല്‍കുന്നതിനായി യോഗയെ സ്വീകരിക്കുന്നതു വര്‍ധിച്ചുവരുന്നു.
തങ്ങളുടെ സ്വത്വത്തിനും പുറം ലോകത്തിനുമിടയിലെയും അസ്തിത്വത്തിനും പരിസ്ഥിതിയ്ക്കുമിടയിലെയും ഏകത കണ്ടെത്താന്‍ ജനങ്ങള്‍ യോഗയെ ആശ്രയിക്കുന്നു.
ലോകത്തിന് ഭാരമായി മാറുന്ന രോഗങ്ങളെക്കുറിച്ചുള്ള വേള്‍ഡ് ഹെല്‍ത്ത്
ഓര്‍ഗനൈസേഷന്റെ കണ്ടെത്തലുകളനുസരിച്ച് ലോകമാകമാനം മരണത്തിന് പ്രധാന കാരണമാകുന്നത് പകരാത്ത രോഗങ്ങളാണ്.
വികസിത രാഷ്ട്രങ്ങളില്‍ ഇത്തരം രോഗങ്ങളാല്‍ മരിക്കുന്നവര്‍ 1990ല്‍ ആകെ മരിക്കുന്നവരില്‍ 40 ശതമാനമായിരുന്നുവെങ്കില്‍ 2008ല്‍ അത് 80 ശതമാനമായി ഉയര്‍ന്നു.
2030ല്‍ വരുമാനം കുറഞ്ഞ രാഷ്ട്രങ്ങളില്‍ പകര്‍ച്ചവ്യാധിമൂലമല്ലാതുള്ള മരണത്തിന്റെ തോത് വരുമാനം കൂടുതലുള്ള രാഷ്ട്രങ്ങളില്‍ സംഭവിക്കുന്നതിനേക്കാള്‍ എട്ടിരട്ടി ആയിരിക്കും.
ഇന്ത്യയില്‍ 60% മരണവും ഹൃദയസംബന്ധിയായ അസുഖങ്ങള്‍, കാന്‍സര്‍, അതിഗുരുതരമായ ശ്വാസസംബന്ധിയായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ പകരാത്ത രോഗങ്ങള്‍ മൂലമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ആശുപത്രികളില്‍ കിടത്തി ചികിത്‌സിക്കുന്നപ്പെടുന്നവരില്‍ 40% പേരും ചികില്‍സ തേടിപ്പോകുന്നവരില്‍ 35% പേരും ഇത്തരം രോഗങ്ങള്‍ ബാധിച്ചവരാണ്.
അകാല മരണങ്ങളോട് കുടുംബങ്ങള്‍ പൊരുത്തപ്പെടേണ്ടിവരികയും ഉദ്പാദനപരമായ അപര്യാപ്തതയെ നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരികയും ചെയ്യുന്നു എ്ന്നു മാത്രമല്ല, സാമ്പത്തിക രംഗത്തു വലിയൊരു ദുരന്തമായി മാറുകയും കാര്യക്ഷമമല്ലാത്ത ആരോഗ്യമേഖലയ്ക്ക് ഈ മരണങ്ങള്‍ കൂടുതല്‍ ബാധ്യതയാകുകയും ചെയ്യും.
ചില കണക്കുകള്‍ പ്രകാരം 2030 മുമ്പ് പകരാത്ത രോഗങ്ങള്‍ക്കും മാനസികാരോഗ്യങ്ങള്‍ക്കുമായി ഇന്ത്യക്ക് 45800 കോടി ഡോളര്‍ നഷ്ടമാകും.
ശാരീരികവും ഭൗതികവുമായ ജീവിതത്തിനു നല്‍കുന്ന മുന്‍ഗണന നമ്മള്‍ മാനസികാവസ്ഥയുടെ നിലനില്‍പ്പിനായി നല്‍കുന്നുണ്ടോയെന്ന ചോദ്യം നമ്മള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്.
ഇവിടെയാണ് യോഗയുടെ പ്രസക്തി പരമപ്രധാനമാകുന്നത്.
ലോകമെങ്ങുനിന്നും യോഗ മൂലമുള്ള ജീവിത പരിവര്‍ത്തനത്തിന്റെയും പ്രതീക്ഷകളുടെ പുനരുത്തേജനത്തിന്റെയും ശ്രദ്ധേയമായ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
‘മനുഷ്യന്റെ ഭാവിജീവിതത്തിനുള്ള വീര്യമാര്‍ന്ന ഘടകങ്ങളില്‍ ഒന്നായിരിക്കും ഭാരതീയമായ യോഗ’ യെന്ന് ശ്രീ അരബിന്ദോ പ്രവചിച്ചത് യാഥാര്‍ഥ്യമാവുകയാണ്.
ഔഷധ സമ്പ്രദായമെന്ന നിലയ്ക്കല്ല ഈ ശിക്ഷണം പരിഗണിക്കപ്പെടുകയോ രൂപപ്പെടുത്തകയോ ചെയ്തിട്ടുള്ളത്.
ശാരീരികം, മാനസികം, ബൗദ്ധികം, വൈകാരികം, സദാചാരപരം, ആത്മീയ ഐക്യം എന്നീ നിലകളിലും പവിത്രമായൊരു ജീവിതചര്യ എന്ന പരിഗണനയിലും യോഗയ്ക്ക് ആരോഗ്യപരമായ നേട്ടങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യത്തിന് ലോകം നല്‍കിവരുന്ന നിര്‍വ്വചനങ്ങളുടെ മാറ്റത്തിന്റെ വഴികളില്‍ യോജിച്ചുപോകുന്നതാണത്.
രോഗംതടയുക, കൈകാര്യം ചെയ്യുക എന്നതില്‍ മാത്രമായി തൃപ്തിപ്പെടുകയില്ല നമ്മള്‍.
സൗഖ്യം അതായത് മനസ്സ്, ആത്മാവ്, ശരീരം എന്നിവയുടെ ആരോഗ്യകരമായ തുലനാവസ്ഥ ഉയര്‍ത്തിക്കാട്ടാനാണ് ജനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
പെട്ടെന്നുളള രോഗവിമുക്തിയെന്നതല്ലാതെ വ്യക്തിയെ ശാരീരികമായും മാനസികമായും സാമൂഹികമായും ആത്മീയമായും പരിപൂര്‍ണ്ണനാക്കുന്ന ഹോളിസ്റ്റിക് ചികിത്‌സയ്ക്കായുള്ള ശബ്ദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
ഇന്ത്യയുടെ പരമ്പരാഗത സമ്പ്രദായമെന്നത് മനുഷ്യനെ അടിമുടി വീക്ഷിക്കുക എന്നതില്‍ വേരൂന്നിയിരിക്കുന്നു.
ആധി അഥവാ മാനസിക പ്രശ്‌നങ്ങളുടെയും വ്യാധി അഥവാ ശാരീരിക പ്രശ്‌നങ്ങളുടെയും പരസ്പര ബന്ധത്തിലാണ് അവര്‍ ശ്രദ്ധ ചെലുത്തുന്നത്.
അവര്‍ ലക്ഷണങ്ങളെയല്ല, അതിന്റെ ആഴത്തിലുള്ള കാരണങ്ങളെയാണ് വിശകലനം ചെയ്യുന്നത്.
അവര്‍ വ്യക്തിയെയാണ് പരിചരിക്കുന്നത്.
അല്ലാതെ രോഗം ഭേദമാക്കുക മാത്രമല്ല.
ഫലപ്രാപ്തിക്ക് അവര്‍ ഒരുപക്ഷേ കൂടുതല്‍ സമയമെടുത്തേക്കും.
പക്ഷേ ആഴമേറിയതും ഏറെക്കാലം നീണ്ടുനല്‍ക്കുന്ന തരത്തിലുമായിരിക്കും അതിന്റെ അനന്തരഫലം.
അവയ്ക്കാകട്ടെ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാകുകയുമില്ല.
ഇന്ന് രാവിലെ നടന്ന ശാസ്ത്ര സമ്മേളനത്തില്‍ ഞാന്‍ വാദമുന്നയിച്ചതുപോലെ പരമ്പരാഗത അറിവുകളെപ്പോലെ തന്നെ പ്രകൃതിയെക്കുറിച്ചുള്ള ഗവേഷണത്തിലൂടെയും മനുഷ്യന്റെ അനുഭവങ്ങളിലൂടെയുമാണ് ശാസ്ത്രവും വികാസം പ്രാപിക്കുന്നത്.
അതിനാല്‍ ശാസ്ത്രമെന്നത് നമ്മള്‍ കാണുന്നതു പോലെ ലോകത്തെക്കുറിച്ചുള്ള സൈദ്ധാന്തികമായ അറിവുകളിലൂടെ മാത്രമല്ല രൂപപ്പെടുന്നത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
പാശ്ചാത്യ തത്വചിന്തയില്‍ ഹിപ്പോക്രാറ്റസ്, പെര്‍സിവല്‍, എഡിസണ്‍ എന്നിവര്‍ക്ക് ആരോഗ്യത്തെക്കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ ഇന്ത്യന്‍ തത്വചിചിന്താ സമ്പ്രദായത്തില്‍ നിന്നു മൗലികമായി വ്യത്യസ്തമാകുന്നില്ല.
യുഗങ്ങളായി ഉരുത്തിരിഞ്ഞുവന്ന അറിവിന്റെയും അനുഭവങ്ങളുടെയും ശേഖരങ്ങള്‍ക്കൊപ്പം പരീക്ഷണങ്ങള്‍ക്കും അതിന്റെ മൂല്യനിര്‍ണയത്തിനും നിലവാരം ഉറപ്പുവരുത്തുന്നതിനും നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനും ആധുനിക ശാസ്ത്രത്തിന്റെ സാങ്കേതികതയും രീതികളും നാം പ്രയോജനപ്പെടുത്തണം.
ഇതിനാലാണ് ആയുഷ് ആതുര പദ്ധതിയുടെ അവബോധവും സ്വീകാര്യതയും അംഗീകാരവും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നത്.
അങ്ങനെ ചെയ്യുന്നതു കൊണ്ട് ജനങ്ങള്‍ക്കു മെച്ചപ്പെട്ട ആരോഗ്യാവസ്ഥ സൃഷ്ടിക്കാനും പ്രാദേശികമായ ഉറവിടങ്ങളെ ആശ്രയിക്കാനും ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ് കുറയ്ക്കാനും നമുക്കു കഴിയും.
നമ്മുടെ സമൂഹത്തിലുണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ ചെലവുകള്‍ കുറയ്ക്കാനും പരിസ്ഥിതിക്ക് അനുകൂലമായ ആരോഗ്യസംവിധാനം പ്രോത്സാഹിപ്പിക്കാനും നമുക്കാകും.
ഞാനിവിടെ ഏതെങ്കിലുമൊരു സംവിധാനത്തിനു മീതെ മറ്റൊന്നിന്റെ മേല്‍ക്കോയ്മ ന്യായീകരിക്കുകയല്ല.
മാനവികതയില്‍ ഏറ്റവും വിലമതിക്കപ്പെടുന്നത് അതിന്റെ വൈവിധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അറിവും പ്രായോഗികജ്ഞാനവും പരസ്പരം പങ്കിട്ടുകൊണ്ടാണ് നാഗരികതയും സംസ്‌കാരങ്ങളും രാഷ്ട്രങ്ങളുമെല്ലാം സംപുഷ്ടമാകുന്നത്.
പരസ്പരം അറിവുകള്‍ പങ്കിട്ടുകൊണ്ട് നമുക്ക് കൂടുതല്‍ പുരോഗതി നേടാന്‍ കഴിയും.
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നല്ല വശങ്ങള്‍ കൂടിച്ചേരണമെന്നുള്ള സ്വാമി വിവേകാനന്ദന്റെ ആഹ്വാനത്തില്‍ ഇതിന്റെ സത്ത അടങ്ങിയിരിക്കുന്നു.
അതുകൊണ്ട് അത് ആരോഗ്യ രംഗത്തുതന്നെയായിരിക്കണം.
മേന്മയുള്ളതും ഫലപ്രദവുമായവ വ്യത്യസ്ത പാരമ്പര്യങ്ങളില്‍ നിന്ന് മനസ്സിലാക്കി രൂപപ്പെടുത്തിയ ഏകീകൃത സംവിധാനം എന്നതാണ് ആരോഗ്യസംരക്ഷണമേഖലയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്.
ഇതുകൊണ്ടാണ് യോഗയെയും ആയുര്‍വേദ, പ്രകൃതിചികിത്‌സ, യുനാനി, സിദ്ധ, ഹോമിയോപ്പതി, ആധുനിക വൈദ്യശാസ്ത്രം എന്നിവയിലെ ചികിത്സകരെയും ഗവേഷകരെയും ഒരേവേദിയില്‍ കൊണ്ടുവന്ന് ഇതെല്ലാം ഏകീകരിക്കാനുളള നിങ്ങളുടെ ശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നത്.
പ്രമേഹം, കാന്‍സര്‍, മാനസികവൈകല്യം, അത്യുത്കണ്ഠയും ഹൃദ്‌രോഗവും തുടങ്ങിയ പകര്‍ച്ചവ്യാധികളല്ലാത്ത നാല് പ്രധാന രോഗങ്ങളിലൂന്നാനുളള നിങ്ങളുടെ തീരുമാനവും അഭിനന്ദനാര്‍ഹമാണ്.
എന്റെ മനസിനെ വല്ലാതെ മഥിച്ചിട്ടുളള പ്രശ്‌നങ്ങളാണതിലൂടെ പരിഹരിക്കപ്പെടുന്നത്.
പരിശോധന, രോഗനിര്‍ണ്ണയം, ചികിത്സ എന്നിങ്ങനെ ആധുനിക ചികിത്‌സാ സമ്പ്രദാനം ആരോഗ്യസംരക്ഷണത്തെ വിഭജിച്ചിട്ടുണ്ട്. വിവിധ രോഗലക്ഷണങ്ങളെ കുറിച്ചുളള ധാരണങ്ങള്‍ മെച്ചപ്പെടുത്താനും ആരോഗ്യസംരക്ഷണത്തിനുളള തടസങ്ങള്‍ ലഘൂകരിക്കാനും സാങ്കേതികവിദ്യയുടെ ഉപയോഗം സഹായകമായിട്ടുണ്ട്. പല രോഗങ്ങളെയും നിയന്ത്രിക്കാനും തുടച്ചുനീക്കാനും കുത്തിവെപ്പുകളും വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകളും സഹായിച്ചിട്ടുണ്ട്.
എന്നാല്‍ അതിന്റെ പാര്‍ശ്വഫലങ്ങളെ സംബന്ധിച്ചും പരിമതികളെ സംബന്ധിച്ചുമുളള ആശങ്കകളും അതോടൊപ്പം വളര്‍ന്നിട്ടുണ്ട്.
ആധുനിക ചികിത്സസമ്പ്രദായത്തിനു വേണ്ടിവരുന്ന സാമ്പത്തികബാധ്യത നാം അനുഭവിച്ചുവരികയാണ്.
നാം പാരമ്പര്യസമ്പ്രദായങ്ങള്‍ക്ക് അപ്പുറത്തേക്ക് നോക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും അതങ്ങിനെ തന്നെയാണ്.
അതിന്റെ പ്രചാരം വര്‍ദ്ധിക്കുകയാണ്.
യോഗ ഇന്ന് ഒരു ആഗോള പാരമ്പര്യമാണ്.
ഭാരതീയ പാരമ്പര്യ ചികിത്സാരീതിയെ ലോകം അത്യുത്‌സാഹത്തോടെ പുണരുകയാണ്.
അതുകൊണ്ട്, മനുഷ്യത്വത്തെ സേവിക്കാനുള്ള പുതിയ പാത മുന്നോട്ടു വെട്ടിത്തെളിക്കുമെന്ന പ്രത്യാശയോടെയാണു ഞങ്ങള്‍ നിങ്ങളെ കാണുന്നത്.
ആരോഗ്യവിദഗ്ധര്‍, നയങ്ങള്‍ രൂപീകരിക്കുന്നവര്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, വ്യവസായികള്‍ എന്നിവര്‍ ചേര്‍ന്നു വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ക്കിടയിലുള്ള വിടവ് ഇല്ലാതാക്കുമൊണ് ഞാന്‍ ആശിക്കുന്നത്.
പരമ്പരാഗത ഭാരതീയ ചികിത്സാസമ്പ്രദായത്തെ യോഗയുമായി ഏകീഭവിപ്പിച്ച് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ജീവനുകള്‍ക്കെല്ലാം നന്‍മ നല്‍കാന്‍ നിങ്ങള്‍ക്കാവട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.
ജനങ്ങളുടെ ജീവിതം ആരോഗ്യപൂര്‍ണ്ണവും സന്തോഷപ്രദവുമാക്കുക മാത്രമല്ല നിങ്ങള്‍ ഇതിലൂടെ ചെയ്യുന്നത്.
അതോടൊപ്പം ലോകത്തിന് മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും നല്‍കുകയും ഈഗ്രഹത്തിന്റെ ഭാവി ഭദ്രമാക്കുകയുമാണ് ചെയ്യുന്നത്.
നിങ്ങള്‍ക്കേവര്‍ക്കും നന്ദി.
Swami Vivekananda's vision was a deep reading of Indian & Western thought & drew its spirit from our ancient philosophy & knowledge: PM
— PMO India (@PMOIndia) January 3, 2016
Swami Vivekananda placed our timeless wisdom before the world: PM @narendramodi at a Yoga Conference https://t.co/TAsStb5hm0
— PMO India (@PMOIndia) January 3, 2016
On June 21 more than a million people in 192 countries came together to celebrate the first International Day of Yoga: PM @narendramodi
— PMO India (@PMOIndia) January 3, 2016
The overwhelming global support is a mark of Yoga's growing international popularity: PM @narendramodi at Yoga Conference
— PMO India (@PMOIndia) January 3, 2016
Across cultures and geography, people are increasingly taking to yoga to redefine their lives: PM @narendramodi
— PMO India (@PMOIndia) January 3, 2016
Across the world there are moving stories of transformed lives and rekindled hopes due to Yoga: PM @narendramodi
— PMO India (@PMOIndia) January 3, 2016
We need to create the best quality Yoga teachers: PM @narendramodi
— PMO India (@PMOIndia) January 3, 2016
We are placing emphasis on our efforts to increase awareness, acceptance and adoption of Ayush System of Medicine: PM @narendramodi
— PMO India (@PMOIndia) January 3, 2016
We will also reduce the social and economic costs to our society and promote a more environment friendly healthcare system: PM
— PMO India (@PMOIndia) January 3, 2016
Humanity is wealthier for its diversity: PM @narendramodi
— PMO India (@PMOIndia) January 3, 2016
My vision for healthcare is an integrated system that understands and builds on the best and most effective of different traditions: PM
— PMO India (@PMOIndia) January 3, 2016
Yoga is now a global heritage. And, the world is embracing traditional Indian medicine with great enthusiasm: PM @narendramodi
— PMO India (@PMOIndia) January 3, 2016