Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ധ്രാപ്രദേശില്‍ കേന്ദ്ര ഗോത്രവര്‍ഗ സര്‍വകലാശാല ആരംഭിക്കുന്നതിനായി കേന്ദ്ര സര്‍വകലാശാലാ നിയമം 2009 ഭേദഗതി ചെയ്യുന്നതിനു മന്ത്രിസഭയുടെ അനുമതി


ആന്ധ്രാപ്രദേശില്‍ കേന്ദ്ര ഗോത്രവര്‍ഗ സര്‍വകലാശാല സ്ഥാപിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമം 2014(2014ന്റെ ആറാമത് എണ്ണം)ലെ പതിമൂന്നാമതു പട്ടികയിലെ വ്യവസ്ഥ പ്രകാരം വിഴിയനഗരം ജില്ലയിലെ റെല്ലി ഗ്രാമത്തില്‍ ‘ആന്ധ്രാപ്രദേശിന്റെ കേന്ദ്ര ഗോത്രവര്‍ഗ സര്‍വകലാശാല’ സ്ഥാപിക്കും. ഇതിനുള്ള ആദ്യഘട്ടച്ചെലവിലേക്കായി 420 കോടി രൂപ നീക്കിവെക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.