പിഎം ഇന്ത്യ
റിപ്പബ്ളിക്ക് ഓഫ് കൊറിയയില്‍ നിന്നുള്ള ഒരു സംഘം മുതിര്‍ന്ന ചീഫ് എക്സീക്യീട്ടിവ് ഓഫീസറന്മാര് ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്തോ-കൊറിയ ബിസിനസ്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അവര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ സാധ്യതകള്‍ സി.ഈ.ഒ.മാര്‍ ചര്‍ച്ച ചെയ്തു. കൊറിയന്‍ വ്യവസായ രംഗത്തെ നൈതികതയെയും, പ്രൊഫഷണലിസത്തെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. കൊറിയന്‍ ബ്രാന്‍ഡുകളെ ഇന്ത്യന്‍ വീടുകളില്‍ പ്രിയങ്കരമാക്കിയതും ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ വര്‍ദ്ധിച്ച നിക്ഷേപത്തിന് പ്രധാനമന്ത്രി കൊറിയന്‍ കമ്പനികളെ ക്ഷണിച്ചു. ”ഇന്ത്യയില്‍ നിര്‍മ്മിക്കു”വെന്നത് ഇന്ത്യയ്ക്കു വേണ്ടി നിര്മ്മിക്കുയാണെന്നു അദ്ദേഹം പറഞ്ഞു.
കൊറിയയിലെ മാതൃകയില്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രദേശത്തു കൊറിയന്‍ കമ്പനികള്‍ക്ക് ഒരു ഗ്രൂപ്പായി നിക്ഷേപിക്കാവുന്നതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Good interaction with Korean CEOs. Urged them to #makeinindia & called for deeper economic cooperation. https://t.co/Kr2TsH5lOr @makeinindia
— Narendra Modi (@narendramodi) January 14, 2016
Suggested to Korean CEOs that major Korean companies can invest as a group in a region of India, similar to what they have done in Korea.
— Narendra Modi (@narendramodi) January 14, 2016