Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റില്‍ ജീവഹാനി സംഭവിച്ചതില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു


 

തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റില്‍ ജീവഹാനി സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. 
‘തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റു നിമിത്തം മരിക്കാനിടയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരുന്നുണ്ട്. 
സ്ഥിതിഗതികളെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി തിരു എടപ്പാടി കെ.പളനിസ്വാമിയുമായി സംസാരിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തമിഴ്‌നാട് ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു’, പ്രധാനമന്ത്രി പ്രസ്താവിച്ചു.