പിഎം ഇന്ത്യ
ഇന്ത്യന്‍ സൈന്യത്തിലെ നൂതനാശയങ്ങളുടെ വക്താക്കളായ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. വാര്‍ത്താ വിനിമയം, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അനുകരണം തുടങ്ങിയ മേഖലകളില്‍ അന്യൂനമായ നൂതനാശയങ്ങള്‍ വികസിപ്പിച്ചെടുത്ത ഓഫീസ്സറന്മാര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
കരസേനാ ദിനത്തോടനുബന്ധിച്ച് കരസേനാമേധാവിയുടെ വസതിയില്‍ നടന്ന ”അറ്റ് ഹോം” പരിപാടിയിലാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചത്. പ്രതിരോധ മന്ത്രി ശ്രീ.മനോഹര്‍ പാരീക്കറും സന്നിഹിതനായിരുന്നു.
കരസേനാമേധാവിയുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ നൂതനാശയങ്ങള്‍ പ്രധാനമന്ത്രിയ്ക്ക് വിശദീകരിച്ച് കൊടുത്തു.
Presented certificates to Army officers for their innovations in areas like communications, counter-terror operations, simulation etc.
— Narendra Modi (@narendramodi) January 15, 2016
Was great to know more about innovations by Army officers. Their innovative zeal & hardwork is truly appreciable. https://t.co/B0ZaPg6KT7
— Narendra Modi (@narendramodi) January 15, 2016
With Army officers who have displayed exemplary innovative skills. pic.twitter.com/vBXM9cjClI
— Narendra Modi (@narendramodi) January 15, 2016