Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


രാജ്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്‍.സി.സി കേഡറ്റുകളെ ആഹ്വാനം ചെയ്തു. ന്യൂഡല്‍ഹിയില്‍ എന്‍.സി.സി റാലിയില്‍ രാജ്യത്തെമ്പാടും നിന്നുള്ള കുട്ടികളെ അഭിസംബോധന ചെയ്യവെ, റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനായി കഴിഞ്ഞ ഒരു മാസത്തെ ദില്ലിയിലെ താമസത്തിനിടെ ശ്രദ്ധയില്‍പ്പെട്ട എല്ലാ നല്ല കാര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ തങ്ങളുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലേയ്ക്കും തിരികെ ചെല്ലുമ്പോള്‍ ശുചിത്വം, രാജ്യസ്‌നേഹം തുടങ്ങിയ മൂല്യങ്ങള്‍ പ്രചരിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള യുവജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് എന്‍.സി.സി എന്ന് പറഞ്ഞ പ്രധാനമന്ത്രി, അതുകൊണ്ട് തന്നെ രാജ്യത്ത് ഐക്യബോധം സൃഷ്ടിക്കുന്നതില്‍ എന്‍.സി.സിയുടെ സംഭാവന നിസ്തുലമാണെന്നും ചൂണ്ടിക്കാട്ടി. ഇക്കൊല്ലത്തെ റിപ്പബ്ലിക്ക് ദിനം ഭരണഘടന ശില്പി ഡോ. ബാബാ സാഹേബ് അംബേദ്ക്കറുടെ 125-ാം ജന്മ വാര്‍ഷിക ആഘോഷവേള കൂടിയാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വന്തം ജീവിതത്തിലുടനീളം നേരിടേണ്ടി വന്ന വിപത്തുകളെ മനസ്സിലിട്ട് കടഞ്ഞ് ഭരണഘടനയെന്ന അമൃതം ഉല്പാദിപ്പിക്കാന്‍ അംബേദ്ക്കറിന് കഴിഞ്ഞു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും നമ്മെ തോളോട് തോള്‍ ചേര്‍ന്ന് നടക്കാന്‍ സഹായിച്ചത് ഭരണഘടനയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.