പിഎം ഇന്ത്യ
പ്രധാനമന്ത്രി അവലോകനംചെയ്തു
‘വ്യാപാരം സുഗമമാക്കല്‍’ സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു.
സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫട്‌നാവിസ്, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ. അനില്‍ ബാലാജി, കേന്ദ്ര ഗവണ്‍മെന്റിലെയും മഹാരാഷ്ട്ര, ഡല്‍ഹി ഗവണ്‍മെന്റുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വ്യാപാരം സുഗമമാക്കലുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളിലുണ്ടായ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിക്കു മുന്നില്‍ വിവരിക്കപ്പെട്ടു. നിര്‍മാണാനുമതികള്‍, കരാര്‍ നടപ്പാക്കല്‍, വസ്തുവിന്റെ റജിസ്‌ട്രേഷനുകള്‍, വ്യാപാരം ആരംഭിക്കല്‍, വൈദ്യുതിലഭ്യത, വായ്പാ ലഭ്യത, വ്യാപാരത്തിലുണ്ടാകുന്ന വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നീ വിഷയങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്.
ലോക ബാങ്കിന്റെ ‘വ്യാപാരം ചെയ്യല്‍’ റാങ്കിങ്ങില്‍ ഇന്ത്യ 142-ാം സ്ഥാനത്തുനിന്നും 77ലേക്ക് ഉയര്‍ന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ന്യൂനതകള്‍ ഇല്ലാതാക്കുന്നതിനും വ്യാപാര പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന തടസങ്ങള്‍ പരിഹരിക്കുന്നതിനും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
അവസാനഘട്ടമായ നടത്തിപ്പ് മെച്ചപ്പെടുത്തേണ്ടതിന്റെയും നടപടിക്രമങ്ങളിലെ തടസങ്ങള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റേയും ആവശ്യകതയ്ക്കാണ് പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്. അത് വ്യാപാരം സുഗമമാക്കല്‍ റാങ്കിങ് മെച്ചപ്പെടുത്തുക മാത്രമല്ല, ചെറുകിട വ്യാപാരികളുടെയും പൊതുജനത്തിന്റെയും ജീവിതം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും. വളരുന്ന ഊര്‍ജസ്വലമായ ഒരു സമ്പദ്ഘടനയായി ഉയര്‍ന്നുവരുന്ന ഇന്ത്യക്ക് ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വ്യാപാരം സുഗമമാക്കല്‍ റാങ്കിങ് ഉയരുന്നതില്‍ ആഗോളതലത്തില്‍ ഉണ്ടായിവരുന്ന അതിയായ താല്‍പര്യത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.
Had an excellent meeting to review India’s progress towards enhancing ‘Ease of Doing Business.’
— Narendra Modi (@narendramodi) December 13, 2018
We discussed aspects relating to construction, power, resolving insolvency and other areas that will make business easier in the times to come. pic.twitter.com/Owmr05ZoR2
Emphasised on the need to focus on last mile delivery, simplifying systems and procedures, which will improve both ‘Ease of Doing Business’ and ‘Ease of Living.’
— Narendra Modi (@narendramodi) December 13, 2018
We are devoting all possible efforts to further improve our 'Ease of Doing Business' rankings. pic.twitter.com/A6mr7fiZP7