Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ പഞ്ചാബ് സന്ദര്‍ശിക്കും 106-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ജലന്ധറില്‍ ഉദ്ഘാടനം ചെയ്യും


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ജനുവരി 03, 2019) പഞ്ചാബ് സന്ദര്‍ശിക്കും.

106-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് പഞ്ചാബിലെ ജലന്ധറില്‍ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഗുര്‍ദാസ്പൂരിലേയ്ക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 

രാജ്യത്തൊട്ടാകെ ശാസ്ത്രാഭിമുഖ്യം, സാങ്കേതികവിദ്യ, നവീനാശയങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് കരുത്ത് പകര്‍ന്ന്, അദ്ദേഹം സ്ഥാനമേറ്റത്തിന് ശേഷം നടക്കുന്ന അഞ്ചാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് ആണിത്. 2015 മുതല്‍ 2018 വരെയുള്ള ശാസ്ത്ര കോണ്‍ഗ്രസ്സുകളിലെ ഉദ്ഘാടന പ്രസംഗം പ്രധാനമന്ത്രി നിര്‍വ്വഹിച്ചിരുന്നു.