Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ വഡോദരയില്‍ ആരംഭിച്ച ദേശീയ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടി(ഡീംഡ് റ്റു ബി യൂനിവേഴ്‌സിറ്റി)ല്‍ വൈസ് ചാന്‍സലര്‍ പദവി സൃഷ്ടിക്കുന്നതിനു മന്ത്രിസഭാ അനുമത


ഗുജറാത്തിലെ വഡോദരയില്‍ ആരംഭിച്ച ദേശീയ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടി(എന്‍.ആര്‍.ടി.ഐ.)ല്‍ വൈസ് ചാന്‍സലര്‍ പദവി സൃഷ്ടിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

വൈസ് ചാന്‍സലറായിരിക്കും സ്ഥാപനത്തിന്റെ മുഖ്യ എക്‌സിക്യൂട്ടീവ് ഓഫീസര്‍. പൊതു മേലധികാരിയായ അദ്ദേഹത്തിനായിരിക്കും സ്ഥാപന നടത്തിപ്പിന്റെ ചുമതല. എല്ലാ തീരുമാനങ്ങളും നടപ്പാക്കാനുള്ള അധികാരവും വൈസ് ചാന്‍സലര്‍ക്കായിരിക്കും.

ബി.എസ്‌സി. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി, ഡി.ബി.എ. ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ ആരംഭിച്ചുകഴിഞ്ഞു. പൂര്‍ണമായും റെസിഡന്‍ഷ്യല്‍ മാതൃകയിലുള്ള കോഴ്‌സുകളുടെ ആദ്യ ബാച്ചുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍നിന്നായി 103 വിദ്യാര്‍ഥികളാണ് ഉള്ളത്. രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതിനു സമാനമായ പാഠ്യപദ്ധതിയാണ് ഈ കോഴ്‌സുകളുടേത്. മൂന്നു വര്‍ഷത്തെ കോഴ്‌സുകളാണു രണ്ടും.

സംയുക്ത ഗവേഷണം, അധ്യാപകരെയും വിദ്യാര്‍ഥികളെയും കൈമാറല്‍ എന്നീ മേഖലകളില്‍ രാജ്യാന്തര തലത്തിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള സാധ്യതകള്‍ എന്‍.ആര്‍.ടി.ഐ. തേടുന്നുണ്ട്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല, ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല, മോസ്‌കോയിലെ എം.ഐ.ഐ.ടി., റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഗതാഗത സര്‍വകലാശാല എന്നിവയുമായി കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു.

***