Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഥമ ഫിലിപ്പ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പ്രധാനമന്ത്രിക്കു സമ്മാനിച്ചു

പ്രഥമ ഫിലിപ്പ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പ്രധാനമന്ത്രിക്കു സമ്മാനിച്ചു

പ്രഥമ ഫിലിപ്പ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പ്രധാനമന്ത്രിക്കു സമ്മാനിച്ചു

പ്രഥമ ഫിലിപ്പ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പ്രധാനമന്ത്രിക്കു സമ്മാനിച്ചു


ന്യൂഡെല്‍ഹി 7 ലോക കല്യാണ്‍ മാര്‍ഗില്‍ നടന്ന ചടങ്ങില്‍ പ്രഥപ ഫിലിപ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏറ്റുവാങ്ങി.

ജനങ്ങള്‍, ലാഭം, ഗ്രഹം എന്നീ മൂന്ന് ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. പ്രതിവര്‍ഷം ഓരോ രാഷ്ട്രനായകര്‍ക്കാണ് ഇതു സമ്മാനിക്കുക.

്അവാര്‍ഡ് കീര്‍ത്തിപത്രത്തില്‍നിന്ന്:

‘അദ്ദേഹത്തിന്റെ നേതൃപരമായ വീക്ഷണം സാമൂഹിക നേട്ടങ്ങള്‍ക്കും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനും കാരണമായിത്തീര്‍ന്ന സവിശേഷ തിരിച്ചറിയല്‍ നമ്പരായ ആധാര്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വിപ്ലവത്തിലേക്ക് ഇന്ത്യയെ നയിച്ചു. ഇത് ഇന്ത്യയില്‍ സംരംഭകത്വവും സുഗമമായ ബിസിനസും സാധ്യമാക്കുകയും 21ാം നൂറ്റാണ്ടിന് ഉതകുന്ന അടിസ്ഥാനസൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു.’

‘ഇന്ത്യയെ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ഉല്‍പാദന, വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റിയ’ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികളെക്കുറിച്ചും പ്രശസ്തിപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി, കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ വിപണന വിഭാഗം പ്രൊഫസറാണ് ലോകാരാധ്യനായ പ്രൊഫ. ഫിലിപ് കോട്‌ലര്‍. അനാരോഗ്യം നിമിത്തം അവാര്‍ഡ്ദാന ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കാഞ്ഞ അദ്ദേഹം, അവാര്‍ഡ് സമ്മാനിക്കാന്‍ അമേരിക്കയിലെ ജോര്‍ജിയയിലെ എമോറി സര്‍വകലാശാലയിലെ ഡോ. ജഗദീഷ് സേഥിനെ അയച്ചിരുന്നു.