Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യാപാരം സുഗമമാക്കല്‍ കരാറിന് കേന്ദ്ര മന്ത്രിയുടെ അംഗീകാരം


ലോകവ്യാപാര സംഘടനയുടെ വ്യാപാരം സുഗമമാക്കല്‍ കരാര്‍ (റ്റി.എഫ്.എ) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ഇതിനായി ഒരു ദേശീയ സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ചരക്കുകളുടെ നീക്കം, അവയുടെ വിടുതല്‍, കസ്റ്റംസ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ സുഗമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ അടങ്ങിയതാണ് ഈ ഉടമ്പടി. ലോക വ്യാപാര സംഘടനയിലെ അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം അംഗീകരിച്ചാല്‍ ഈ ഉടമ്പടി നിലവില്‍ വരും.

കേന്ദ്ര റവന്യൂ- വാണിജ്യ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഉടമ്പടിയിലെ വ്യവസ്ഥകളുടെ നടത്തിപ്പിനായി ഒരു ദേശീയ വ്യാപാരം സുഗമമാക്കല്‍ സമിതി രൂപീകരിക്കും.