Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ- ബംഗ്ലാദേശ് ഭൂമി കൈമാറ്റം നടന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളിലെ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതിനായുളള്ള 2002ലെ ഡീലിമിറ്റേഷന്‍ നിയമം, 1950ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യല്‍


ഇന്ത്യയും ബംഗ്ലാദേശുമായി ഭൂമി കൈമാറ്റം നടന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളിലെ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതിനായുള്ള 2002ലെ ഡീലിമിറ്റേഷന്‍ നിയമത്തിലെ 11-ാം വകുപ്പും, 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ ഒമ്പതാം വകുപ്പും ഭേദഗതി ചെയ്യുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഈ ഭേദഗതികളോടെ, പശ്ചിമബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയിലെ അസംബ്ലി, പാര്‍ലമെന്റ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു സാധിക്കും.

ഭരണഘടന (നൂറാമത്തെ ഭേദഗതി) നിയമം 2015, തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍, 2016 എന്നിവയുടെ തുടര്‍ച്ചായായാണിത്.