Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നല്‍കിയ മറുപടിയുടെ പ്രസക്തഭാഗങ്ങള്‍:


പാര്‍ലമെന്റില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കി. നിരവധി ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി പറഞ്ഞു:

”ഒരു ഗവണ്‍മെന്റ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്, ഒരു ഗവണ്‍മെന്റ് ജനങ്ങളുടെ അഭിലാഷങ്ങളോട് സംവേദാത്മകമായിരിക്കണം. അവിടെ അഴിമതിക്ക് സ്ഥാനമില്ല.

പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ നിരവധി അംഗങ്ങള്‍ സംസാരിച്ചു. ഞാന്‍ അവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നവരെ ഞാന്‍ അഭിനന്ദിക്കുന്നു. 21-ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ ഇപ്പോള്‍ വോട്ടര്‍മാരാവുകയാണ്, അങ്ങനെ ഇന്ത്യയുടെ ഭാവി രൂപീകരിക്കുന്നതിന് അവര്‍ തങ്ങളുടെ പങ്ക് വഹിക്കും.

്‌വിശ്വാസവും ശുഭാപ്തിവിശ്വാസവുമാണ് ഒരു രാജ്യത്തെ മുന്നോട്ടുനയിക്കുന്നത്. വെല്ലുവിളികളില്‍നിന്ന് ഒളിച്ചോടി പോകുന്നവരില്‍പ്പെട്ടവരല്ല ഞങ്ങള്‍. ഞങ്ങള്‍ വെല്ലുവിളികളെ നേരിടുകയും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.

കോണ്‍ഗ്രസിലെ ഞങ്ങളുടെ സുഹൃത്തുക്കള്‍ കാര്യങ്ങളെ രണ്ടുകാലത്തിന്റെ അടിസ്ഥാനത്തിലാണ് കാണുന്നത്. ബി.സി-കോണ്‍ഗ്രസിന് മുമ്പ്, എപ്പോഴാണോ ഒന്നും സംഭവിക്കാതിരുന്നത്, എ.ഡി.- വംശാധിപത്യത്തിനു ശേഷം- എപ്പോഴാണോ എല്ലാ കാര്യങ്ങളും സംഭവിച്ചത്.

കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് വളരെ ശ്രദ്ധേയമായ പുരോഗതിയാണ് ഇന്ത്യയില്‍ കാണുന്നത്. നിക്ഷേപം, ഉരുക്കുമേഖല, സ്റ്റാര്‍ട്ടപ്പുകള്‍, ക്ഷീര-കാര്‍ഷികമേഖല, വ്യോമയാനം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയുടെ പുരോഗതി വളരെ ശ്രദ്ധേയമാണ്.

മോദിയെ വെറുക്കുന്നതിലൂടെ പ്രതിപക്ഷം രാജ്യത്തിനെ തന്നെ വെറുത്തുതുടങ്ങിയിരിക്കുന്നു. അതാണ് അവരുടെ നേതാക്കള്‍ ലണ്ടനില്‍ പോയി ഇന്ത്യ വളരെ മോശം അവസ്ഥയിലാണെന്നു കാണിക്കാനായി പത്രസമ്മേളനം നടത്തിയത്.

നിങ്ങള്‍ക്ക് അറിയാമോ ഞാന്‍ എന്ത് കുറ്റമാണ് അവരോട് ചെയ്തതെന്ന്? പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഒരു വ്യക്തി അവരുടെ സുല്‍ത്താന്‍ഭരണത്തെ വെല്ലുവിളിക്കുന്നു.

അവരുടെ 55 വര്‍ഷത്തില്‍ ശുചിത്വ പരിപാലനം നടന്നിരുന്നത് 38% മാത്രമായിരുന്നു. എന്നാല്‍ നമ്മുടെ 55 മാസത്തില്‍ അത് ഏകദേശം 98 ശതമാനമാണ്. അവരുടെ 55 വര്‍ഷം നല്‍കിയ പാചകവാതക കണക്ഷന്‍ 12 കോടിയായിരുന്നു. എന്നാല്‍ ഈ ഗവണ്‍മെന്റിന്റെ 55 മാസത്തില്‍ ഇത് 13 കോടിയാണ്. നമ്മുടെ അഞ്ചുവര്‍ഷകാലത്ത് നാം അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു.

ആലോചിച്ചുനോക്കൂ, കോണ്‍ഗ്രസാണ് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്, എന്നിട്ടും മോദിയാണ് സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്. കോണ്‍ഗ്രസാണ് സൈന്യത്തെ അപമാനിച്ചത്, സൈന്യ തലവനെ ഒരു ഗുണ്ടയെന്നു് വിളിച്ചത്, എന്നിട്ടും മോദിയാണ് സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്. ഇന്ത്യന്‍ സൈന്യം ഒരു അട്ടിമറി നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കളാണ് കഥകള്‍ മെനഞ്ഞത്. എന്നിട്ടും മോദിയാണ് സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷനെയും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെയും ചോദ്യം ചെയ്യുന്നത് കോണ്‍ഗ്രസാണ്, എന്നിട്ടും മോദിയാണ് സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്. നീതിന്യായ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നത് കോണ്‍ഗ്രസാണ്, എന്നിട്ടും മോദിയാണ് സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്. ആസൂത്രണകമ്മിഷനെ കേമാളികളുടെ കൂട്ടം എന്നു വിളിച്ചത് കോണ്‍ഗ്രസാണ്…. എന്നിട്ടും മോദിയാണ് സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്.

ഭരണഘടനാ അനുചേ്ഛദം 356 നിരവധി പ്രാവശ്യം ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസാണ്. എന്നിട്ടും മോദിയാണ് സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്.

സമ്പൂര്‍ണ്ണ ഭൂരിപക്ഷത്തോടെയുള്ള ഒരു ഗവണ്‍മെന്റിന് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനം ഇന്ത്യയിലെ ജനങ്ങള്‍ കണ്ടു. അവര്‍ എന്‍.ഡി.എയുടെ പ്രവര്‍ത്തനം കണ്ടു.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി മെഡല്‍ നേടുന്നതിനായി നമ്മുടെ കായികതാരങ്ങള്‍ വളരെ കഠിനമായി കളിച്ചു. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരം തങ്ങളുടെ പാര്‍ട്ടിയിലുള്ള ചില വ്യക്തികള്‍ക്ക് സ്വന്തം സമ്പത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള അവസരം മാത്രമായിരുന്നു.

യു.പി.എയുടെ ഫോണ്‍ ബാങ്കിംഗ് അവരുടെ ചില സുൃഹത്തുക്കള്‍ക്കായി അത്ഭുതങ്ങള്‍ കാട്ടി. അത്തരത്തിലുള്ള സ്വജനപക്ഷപാതം മൂലം നമ്മുടെ ബാങ്കിംഗ് മേഖല നിരവധി പ്രശ്‌നങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.

ഞാന്‍ ഇത് പാര്‍ലമെന്റില്‍ പറയണമെന്ന് ആഗ്രഹിച്ചതാണ്, എന്തെന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് നമ്മുടെ സായുധസേന ശക്തമാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. നമ്മുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാകണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. ലജ്ജാകരമായി അവര്‍ ഏതൊക്കെ കമ്പനികള്‍ക്കു വേണ്ടിയാണു ലേലം വിളിക്കുന്നത്?

ഡോ: ബാബാ സാഹിബ് അംബേദ്കര്‍ എപ്പോഴും തന്റെ കാലത്തിന് മുമ്പേയായിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നത് ആത്മഹത്യചെയ്യുന്നതുപോലെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ആയിരക്കണക്കിന് സംഘടനകള്‍ക്ക് വിദേശത്തുനിന്നു ഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. ഈ പ്രക്രിയയില്‍ ഞങ്ങള്‍ സുതാര്യത തേടി, എന്നാല്‍ ഈ സംഘടനകള്‍ അടച്ചപൂട്ടി. ഉത്തരവാദിത്തമില്ലാതെ എങ്ങനെ അത്തരം പണം ഇവിടെ വരാന്‍ അനുവദിച്ചു?
വിലവര്‍ധനയും കോണ്‍ഗ്രസും ഒരു ടീമാണ്. കോണ്‍ഗ്രസ് എപ്പോള്‍ വരുമോ അപ്പോള്‍ വില വര്‍ധിക്കും. എന്‍.ഡി.എ. ഗവണ്‍മെന്റ് വില നിയന്ത്രിച്ചുനിര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ചു.

യു.പി.എയുടെ കാലത്ത് എല്‍.ഇ.ഡി. ബള്‍ബിന് വലിയ വില ഉണ്ടാവാന്‍ കാരണമെന്തായിരുന്നു?

ഞങ്ങളുടെ ഗവണ്‍മെന്റ് മികച്ച ആരോഗ്യത്തിനും ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. സ്ന്ററുകള്‍, കാല്‍മുട്ടു ശസ്ത്രക്രിയകള്‍, മരുന്നുകള്‍ എന്നിവയുടെയെല്ലാം വിലകുറഞ്ഞുവന്നു. ഇത് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കാണു സഹായകമായിത്തീരുന്നത്.

ഇന്ത്യ ഇസ്രായേലുമായും പാലസ്തീനുമായു സൗഹൃദം പുലര്‍ത്തും. ഇന്ത്യ സൗദി അറേബ്യയുമായും ഇറാനുമായും സൗഹൃദത്തിലാകും. നമ്മുടെ വിദേശദയം ഇന്ത്യയുടെ ശബ്ദത്തെ ലോക വേദിയില്‍ കൂടുതല്‍ ശക്തമാക്കുന്നതിലേക്ക് നയിച്ചു.
നമ്മള്‍ എന്നും ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും.

അഹംഭാവം അവരെ 400ല്‍നിന്നു 44ലേക്ക് എത്തിച്ചു. രാജ്യത്തോടുള്ള പ്രതിബദ്ധതയും കഠിനപ്രയത്‌നവും ഞങ്ങളെ രണ്ടില്‍നിന്ന് 282ലേക്കും എത്തിച്ചു.

ഈ രാജ്യത്തെ കൊള്ളയടിച്ചവരെല്ലാം തുടര്‍ന്നും നരേന്ദ്രമോദിയെ ഭയക്കും എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.