Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭീകവാദത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയും മൊറോക്കോയും ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തക സംഘം രൂപീകരിക്കുന്നതിനു മന്ത്രിസഭയുടെ അനുമതി


ഭീകവാദത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയും മൊറോക്കോയും ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തക സംഘം രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഭീകരവാദത്തിനെതിരെ ഇന്ത്യയും മൊറോക്കോയും ധാരണാപത്രം ഒപ്പുവെക്കുന്നതു ഭീകരാക്രമണം കുറച്ചുകൊണ്ടുവരുന്നതിനു സഹായകമാകും. ഭീകരവാദികളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനും കൈമാറുന്നതിനും ഇതു ഗുണകരമാകും.