പിഎം ഇന്ത്യ
ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍ വിനോദസഞ്ചാര മേഖലയില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.
ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍ ടൂറിസം മേഖലയില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതു രണ്ടു കക്ഷികള്‍ക്കും വിനോദസഞ്ചാരമേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഒരു സ്ഥാപനപരമായ സംവിധാനം സൃഷ്ടിക്കുന്നതിന് സഹായിക്കും.