Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

  പ്രധാനമന്ത്രി നാളെ ജാര്‍ഖണ്ഡ് സന്ദര്‍ശിക്കും ഹസാരിബാഗ്, ദുംഖാ, പാലമു എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്യും ഗോത്രവര്‍ഗ്ഗ പഠനകേന്ദ്രം, ഹസാരിയാ ബാഗിലെ ആചാര്യ വിനോബഭാവേ സര്‍വകലാശാല എന്നിവയ്ക്ക് തറക്കല്ലിടും മറ്റ് നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി അനാച്ഛാദനംചെയ്യും പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന-ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തും.


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഫെബ്രുവരി 17ന് ജാര്‍ഖണ്ഡിലെ ഹസാരിയാബാഗും റാഞ്ചിയും സന്ദര്‍ശിക്കും. ആരോഗ്യം, വിദ്യാഭ്യാസം, ജലവിതരണം, ശുചിത്വം എന്നിങ്ങനെ ബഹുതല പദ്ധതികള്‍ അദ്ദേഹം അനാച്ഛാദനം ചെയ്യും. നിരവധി പദ്ധതികള്‍ ജാര്‍ഖണ്ഡിലെ ഗോത്ര ജനവിഭാഗങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹസാരിബാഗില്‍, പ്രധാനമന്ത്രി താഴെപ്പറയുന്ന പദ്ധതികള്‍ അനാച്ഛാദനം ചെയ്യും:

ഹസാരിബാഗ്, ദുംഖാ, പാലാമു എന്നിവിടങ്ങളില്‍ മൂന്ന് മെഡിക്കല്‍ കോളജ് കെട്ടിടങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഹസാരിബാഗ്, ദുംഖാ, പലാമു, ജംഷഡ്പൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം 500 കിടക്കകളുള്ള നാല് ആശുപത്രികള്‍ക്ക് തറക്കല്ലിടും.

രാംഗഢ് ഹസാരിബാഗ് ജില്ലകളില്‍ നാലു ഗ്രാമീണ ജലവൈള്ള വിതരണ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ രണ്ടു ജില്ലകളിലും മറ്റ് ആറു ഗ്രാമീണ ജല വിതരണ പദ്ധതികള്‍ക്കും ഹസാരിബാഗില്‍ ഒരു നഗര ജലവിതരണ പദ്ധതിക്കുംകൂടി അദ്ദേഹം തറക്കല്ലിടും.

സാഹിബ്ഗഞ്ച് സ്വിവറേജ് പദ്ധതിയും നമാമി ഗംഗെ പദ്ധതിയുടെ കീഴിലുള്ള മധുസുദന്‍ ഗാ’ും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

രാംഗഢിലെ വനിതാ എന്‍ജിനീയറിംഗ് കോളജിന്റെ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രത്യേകിച്ച് തീരെ ദുര്‍ബല ഗ്രോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ താമസിക്കു മേഖലകളിലെ ജല വിതരണ പദ്ധതിക്കള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.

ഗോത്ര പഠന കേന്ദ്രം, ആചാര്യവിനോബ ഭാവേ സര്‍വകലാശാല ഹസാരിബാഗ് എന്നിവയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും.

ഇ-നാമിന്റെ കീഴില്‍ കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനുള്ള ഡി.ബി.ടി. പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോഗക്താക്കള്‍ക്ക് പ്രധാനമന്ത്രി ചെക്കുകള്‍ വിതരണം ചെയ്യും.

ഗവണ്‍മെന്റ് സ്‌കുളുകളിലെ വിദ്യാര്‍ഥികളുടെ പോഷകഹാര നില ഉയര്‍ത്തുന്നതിനായുള്ള ഗിഫ്റ്റ് മില്‍ക്ക് സ്‌കീമിനു തുടക്കം കുറിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി പാക്ക് ചെയ്ത പാല്‍ വിതരണംചെയ്യും.

റാഞ്ചിയില്‍, പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന-ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.