Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിക്കിം, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലെ സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു വിഡിയോ കോണ്‍ഫറണ്‍സിലൂടെ പ്രധാന മന്ത്രി നടത്തിയ പ്രസംഗം


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മികച്ച ഭരണത്തിന്റെ ഈ പുതിയ തുടക്കത്തില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഗാംടോക്, നാംച്ചി, പാസിഘട്ട്്, ഇറ്റാനഗര്‍, അഗര്‍ത്തല എന്നീ സ്ഥലങ്ങളില്‍ സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ള തുടക്കം സ്വാഗതാര്‍ഹമായ നടപടിയാണ്. നൈപുണ്യമുള്ള മനുഷ്യവിഭവശേഷിയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ ഈ മേഖല മുഴുവന്റെയും വികസന കേന്ദ്രങ്ങളായി ഉയര്‍ന്നു വരാന്‍ ഏറ്റവും സാധ്യതയുള്ളവയാണ്. സ്മാര്‍ട്ട് സിറ്റി ദൗത്യമാണ് ഈ നഗരങ്ങളെ അവരുടെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിയാന്‍ പ്രാപ്തമാക്കിയത്. പൊതു സംവാദങ്ങളിലൂടെ വെല്ലുവിളികള്‍ക്കു മികച്ച പരിഹാരത്തിന് അതു രാസത്വരകമായി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്മാര്‍ട്ട് സിറ്റി കമാന്‍ഡ്്് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ വിവിധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നത്്. അതായത്്്, ക്രമസമാധാനം, ഗതാഗതം, ഊര്‍ജ്ജം, ശുചീകരണം, പൊതു സുരക്ഷ തുടങ്ങിയ വകുപ്പുകളിലെ സേവന ശൃംഖലകളുടെ കൂട്ടായ പ്രവര്‍ത്തനം യഥാ സമയം സാധ്യമാക്കുന്നത്. സംവിധാനം കൃത്യമാണെങ്കില്‍ നഗരങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നീരീക്ഷിക്കാനും അതിനോടു പ്രതികരിക്കാനും ഭരണാധികാരികള്‍ക്കു സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലുടനീളം വലിയ ചലനങ്ങളാണ് ഉളവാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ 15 സ്മാര്‍ട്ട് നഗരങ്ങളില്‍ 2019 മാര്‍ച്ച് ഒന്നു മുതല്‍ ഈ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. മറ്റു സെന്ററുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. വടക്കു കിഴക്കന്‍ മേഖലയിലെ സ്മാര്‍ട്ട് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളുടെ നിര്‍മ്മാണം 2019 ഒക്ടോബറില്‍ തന്നെ പൂര്‍ത്തിയാകും എന്നാണ് ഞാന്‍ മനസിലാക്കുന്നത്്.

ഈ സംവിധാനത്തില്‍ പൗര സുരക്ഷയ്ക്കായുള്ള മുഖ്യ ഘടകങ്ങളില്‍ ഒന്ന് സി.സി.ടി.വി നിരീക്ഷണമാണ്. കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകമായ രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്്. സുഗമമായ ഗതാഗതത്തിന് ഇന്റലിജന്റ് ട്രാഫിക്ക് മാനേജ്‌മെന്റ് സിസ്റ്റം സഹായിക്കും.

സ്മാര്‍ട്ട് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളുടെ ഖരമാലിന്യ നിര്‍മ്മാര്‍ജനം സംവിധാനം നഗരശുചിത്വം കൂടുതല്‍ ശക്തമാക്കും. സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റിംങ് നമ്മുടെ തെരുവുകളെ സുരക്ഷിതവും പൗരസൗഹൃദവുമാക്കും. എല്‍.ഇ.ഡി സംവിധാനത്തിലേയ്ക്കുള്ള മാറ്റം ഊര്‍ജ്ജ കാര്യക്ഷമതയും ഉയര്‍ത്തും. പ്രധാനപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി പബ്ലിക്ക് അഡ്രസ് സിസ്റ്റവും, വേരിയബിള്‍ മെസേജ് സൈന്‍ സംവിധാനവും സ്മാര്‍ട്ട് നഗരങ്ങളില്‍ സ്ഥാപിക്കും.

ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് ഡിജിറ്റല്‍ ലഭ്യത ഉറപ്പുവരുത്തുകയാണ്. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ പൗരന്മാര്‍ക്ക് വൈ- ഫൈ സംവിധാനവും സൗജന്യ ഇന്റര്‍നെറ്റും ലഭ്യമാക്കും.

വടക്കു കിഴക്കന്‍ മേഖല വളരെ പരിസ്ഥിതി സംവേദനക്ഷമമാണ്. അതിനാല്‍ പരിസ്ഥിതി നിരീക്ഷണ സംവിധാനവും ദുരന്ത നിവാരണ ക്രമീകരണവും ഗവണ്‍മെന്റിനുും പൗരന്മാര്‍ക്കും യഥാ സമയം വിവരങ്ങള്‍ നല്കിക്കൊണ്ടിരിക്കും. ഇത് പൗരന്മാരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായകരമാകും. നഗരങ്ങള്‍ തോറും ഈ സംവിധാനത്തിലെ വിവിധ ഘടകങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാനും ആരംഭിക്കുന്നതോടെ ആ നഗരങ്ങളിലുള്ള ജനങ്ങളുടെ ജീവിത നിലവാരവും എളുപ്പത്തില്‍ മെച്ചപ്പെട്ടു തുടങ്ങും.

വടക്കു കിഴക്കന്‍ മേഖലയിലെ പത്തു സ്മാര്‍ട്ട് നഗരങ്ങളിലായി ഏകദേശം 15000 കോടി രൂപയുടെ ഇത്തരം 500 പദ്ധതികളാണ് നടക്കാന്‍ പോകുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതില്‍ 59 പദ്ധതികള്‍ക്കുള്ള ഉത്തരവുകള്‍ നല്കി കഴിഞ്ഞു.

സിക്കിമിലെ നാംചി സമഗ്ര ജലവിതരണ സംവിധാനം, എല്‍.ഇ.ഡി തെരുവു വിളക്കുകള്‍, നടപ്പാത നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു കാണുന്നതില്‍ എനിക്കു സന്തോഷമുണ്ട്. നമ്മുടെ മലയോര നഗരങ്ങള്‍ നേരിടാന്‍ പോകുന്ന വന്‍ വെല്ലുവിളി ജലദൗര്‍ലഭ്യമാണ്. ഗാംടോക്ക് മഴവെള്ള കൊയ്ത്തിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും, സംവിധാനം കൂടുതല്‍ സുഗമമാക്കുന്നതിനുമായി ബഹുതല വാഹന പാര്‍ക്കിംങ് പദ്ധതികളുടെ ജോലികളും അവര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്.

അഗര്‍ത്തല ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ നേരിടുന്നത് പ്രളയത്തിന്റെ പ്രത്യേക വെല്ലുവിളിയാണ്. അതിനാല്‍ സ്മാര്‍ട്ട് സിറ്റി മിഷന്റെ ഭാഗമായി നഗര ഭരണകൂടം ഇതു കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികളാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇറ്റാനഗര്‍ സ്മാര്‍ട്ട് റോഡ് ആന്‍ഡ് ഇന്റലിജന്റ് ട്രാഫിക്ക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ നഗരത്തിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താനാണ് ആലോചിക്കുന്നത്.

സ്മാര്‍ട്ട് നഗര പദ്ധതികളില്‍ പാസിഘട്ട് ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭവനനിര്‍മ്മാണം, ഊര്‍ജ്ജം, വാണിജ്യ വികസനം എന്നിവയാണ്.

ഇത്തരത്തില്‍ ഓരോ നഗരങ്ങളും അവരുടെ അടിയന്തര പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മറ്റ് അഞ്ച് നഗരങ്ങളായ ഗുവാഹത്തി, ഐസ്വാള്‍, കൊഹിമ, ഇംഫാല്‍, ഷില്ലോംങ് എന്നിവയുടെയും മുന്നേറ്റം ഈ ദിശയില്‍ തന്നെ.

സ്മാര്‍ട്ട് നഗര ദൗത്യത്തിനു കീഴിലുള്ള പദ്ധതി നിര്‍വഹണം രാജ്യമെമ്പാടും വലിയ ചലനമാണ് സൃഷ്ടിക്കുന്നത്.

വടക്കു കിഴക്കന്‍ നഗരങ്ങളിലെ വളരെ വേഗത്തിലുള്ള നഗരവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഇത് ആ മേഖലയുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുകയും സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.

1